യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ 12 പുതിയ പട്ടണങ്ങള്‍; പ്രഖ്യാപനവുമായി ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ്

ഇംഗ്ലണ്ടിലെ ഭവന പ്രതിസന്ധിക്ക് പരിഹാരം ലക്ഷ്യമിട്ട് ലേബര്‍ സര്‍ക്കാരിന്റെ മഹാപദ്ധതി പാര്‍ട്ടി കോണ്‍ഫറന്‍സില്‍. ലേബര്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ 12 പുതിയ പട്ടണങ്ങള്‍ നിര്‍മ്മിക്കുന്ന മഹാപദ്ധതിയാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ ഗുരുതരമായ ഭവന പ്രതിസന്ധിയെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് ലിവര്‍പൂളില്‍ നടക്കുന്ന ലേബര്‍ വാര്‍ഷിക കോണ്‍ഫറന്‍സിലാണ് പദ്ധതി പുറത്തു വിട്ടത്.

പ്രധാനമന്ത്രി സ്റ്റാര്‍മര്‍ ഇതിനെ ദേശീയ പുനരുജ്ജീവനത്തിന്റെ പദ്ധതി എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം രൂപീകരിച്ച ന്യൂ ടൗണ്‍സ് ടാസ്‌ക്ഫോഴ്‌സ് സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

1945 മുതല്‍ 1951 വരെ ക്ലെമെന്റ് അറ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ലേബര്‍ സര്‍ക്കാര്‍ ഒരുലക്ഷത്തിലധികം വീടുകള്‍ പണിതെടുത്ത അനുഭവം മാതൃകയാക്കിയാണ് പദ്ധതി. ടെംപ്സ്ഫോര്‍ഡ് (ബെഡ്ഫോര്‍ഡ്ഷയര്‍), ക്രൂസ് ഹില്‍ (നോര്‍ത്ത് ലണ്ടന്‍), ലീഡ്സ് സൗത്ത് ബാങ്ക് എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ പട്ടണത്തിലും കുറഞ്ഞത് 10,000 വീടുകളും, സ്കൂളുകള്‍, ആശുപത്രികള്‍, ഗ്രീന്‍ സ്പേസുകള്‍, ഗതാഗത സൗകര്യങ്ങള്‍ എന്നിവയും ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.


പുതിയ പട്ടണങ്ങളിലെ വീടുകളില്‍ 40% എണ്ണം സാധാരണക്കാരുടെ പോക്കറ്റിനിണങ്ങുന്ന വീടുകളും 20% എണ്ണം സാമൂഹ്യവാസ പദ്ധതിക്കായി വകയിരുത്തുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ ഏകദേശം 43 ലക്ഷം വീടുകളുടെ കുറവാണ് നിലവിലുള്ളത്. ഇത് കൂടാതെ റെക്കോര്‍ഡ് നിരക്കില്‍ ജനങ്ങള്‍ താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍ കഴിയുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുമ്പ് 15 ലക്ഷം വീടുകള്‍ പണിയുമെന്ന ലേബറിന്റെ വാഗ്ദാനത്തെ കുറിച്ച് വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, സര്‍ക്കാരിന് ഉറച്ച നിലപാട് ആണെന്ന് റീഡ് അറിയിച്ചു.

  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions