യു.കെ.വാര്‍ത്തകള്‍

ബാന്‍ബറി സെന്റ് മേരീസ് പള്ളിയുടെ പരിസരത്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു


ബാന്‍ബറിയിലെ പള്ളിയുടെ സമീപം യുവതി കൂട്ട ബാലത്സംഗത്തിന് ഇരയായി. ബാന്‍ബറിയിലെ സെന്റ് മേരീസ് പള്ളിയുടെ പരിസരത്തു പ്രായം 30 കളിലുള്ള യുവതി കൂട്ടബലാത്സംഗത്തിനിരയായി എന്നാണു റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചതായും

പള്ളിമുറ്റത്തും ടൗണ്‍ സെന്ററിലെ സമീപ പ്രദേശങ്ങളിലും വെച്ച് ഞായറാഴ്ച അതിരാവിലെയാണ് സംഭവം നടന്നത്.
ഇതിന് ദൃക്സാക്ഷികളായവര്‍ ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. പ്രതികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി വീടുകള്‍ കയറിയിറങ്ങി സി സി ടി വി പരിശോധനകള്‍ നടത്തുകയും ചെയ്യും. ഈ സ്ത്രീയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും അറിയില്ലെന്നും പോലീസ് വ്യക്തമാക്കി.

സംഭവത്തില്‍ കുറ്റവാളികളെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകാമെന്നു കരുതുന്ന മറ്റൊരു സ്ത്രീയെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഭീകരമായ ഈ കുറ്റകൃത്യം നടത്തിയ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിറ്റക്ടീവ് സര്‍ജന്റ് മാര്‍ക്ക് പെര്‍സോണിയസ് പറഞ്ഞു.

ബ്രിട്ടനില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ഷം തോറും ഉയരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. യു.കെ ക്രൈം സര്‍വേ പ്രകാരം 2023-ല്‍ മാത്രം ഏകദേശം 7.5 ലക്ഷം സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരകളായതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions