യു.കെ.വാര്‍ത്തകള്‍

സ്റ്റാര്‍മര്‍ക്കെതിരെ നേതൃപോരാട്ടത്തിന് ഇറങ്ങാന്‍ ശ്രമിച്ച ആന്‍ഡി ബേണ്‍ഹാം പിന്നോട്ട്

ലേബര്‍ പാര്‍ട്ടിയുടെ അവസ്ഥ അധികാരത്തിലെത്തി 15 മാസം പിന്നിടുമ്പോള്‍ വളരെ മോശമാണ്. ഏറ്റവും താഴ്ന്ന റേറ്റിംഗിലാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ബ്രിട്ടനിലെ മുന്‍നിര ഇലക്ഷന്‍ ഗുരു പ്രൊഫ. ജോണ്‍ കര്‍ട്ടിസ് പറഞ്ഞത് സ്റ്റാര്‍മറുടെ തിരിച്ചുവരവ് പ്രയാസമാണെന്നാണ്. സ്റ്റാര്‍മറുടെ മനസ്സിലിരുപ്പ് എന്താണെന്ന് പോലും വോട്ടര്‍മാര്‍ക്ക് മനസ്സിലാകുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധി.

'2029-നകം സമ്പദ് വ്യവസ്ഥ സ്ഥിതി മെച്ചപ്പെടുത്തണം, വെയ്റ്റിംഗ് ലിസ്റ്റും ചുരുങ്ങണം', ഇത് രണ്ടും സംഭവിച്ചാല്‍ ലേബറിന് ഒരു തിരിച്ചുവരവ് സാധ്യത അവശേഷിക്കുന്നുവെന്ന് പ്രൊഫ. ജോണ്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ നിലവിലെ ശോചനീയാവസ്ഥയില്‍ നിന്നും ഇത്തരമൊരു മുന്നേറ്റം സൃഷ്ടിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ക്കുള്ള കഴിവിനെ കുറിച്ച് അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.

ഈ സംശയം വ്യാപകമാകുമ്പോള്‍ സ്റ്റാര്‍മര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം ശ്രമം നടത്തിയിരുന്നു. എന്നാല്‍ ലേബര്‍ കോണ്‍ഫറന്‍സിനിടെ അദ്ദേഹം ഇതില്‍ നിന്നും പിന്‍വാങ്ങി ഏവരെയും അത്ഭുതപ്പെടുത്തി. പ്രധാനമന്ത്രിയാകാനുള്ള ശരിയായ വ്യക്തി കീര്‍ സ്റ്റാര്‍മര്‍ തന്നെയാണെന്നാണ് ബേണ്‍ഹാം ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്.

ലേബര്‍ നേതൃത്വത്തിനെതിരെയും, സ്റ്റാര്‍മറുടെ ഭരണത്തിനെതിരെയും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച ശേഷമാണ് ഈ മയപ്പെടല്‍. ഞായറാഴ്ച വരെ എതിര്‍ത്ത ശേഷം തിങ്കളാഴ്ച പ്രധാനമന്ത്രിക്ക് പിന്തുണ നല്‍കി ബേണ്‍ഹാം നിലപാട് മാറ്റുകയായിരുന്നു.

തന്റെ വിമര്‍ശകരെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി ഒപ്പം നിര്‍ത്താനാണ് കീര്‍ സ്റ്റാര്‍മറുടെ ശ്രമം. വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയാണ് ഏക പരിഹാരമെന്ന് സ്റ്റാര്‍മര്‍ പാര്‍ട്ടി അംഗങ്ങളോട് പറയും.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions