നാട്ടുവാര്‍ത്തകള്‍

മെറ്റ് പൊലീസില്‍ വംശീയതയും സ്ത്രീ വിദ്വേഷവും: ബിബിസി രഹസ്യ ഓപ്പറേഷനില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ബിബിസി നടത്തിയ രഹസ്യ കാമറ ഓപ്പറേഷനിലൂടെ ലണ്ടനിലെ മെട്രോപൊളിറ്റന്‍ പൊലീസിനുള്ളിലെ വംശീയതയും സ്ത്രീ വിദ്വേഷവും അടങ്ങിയ നിരവധി സംഭവങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുടിയേറ്റക്കാരെ വെടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരും, ലൈംഗികാതിക്രമ പരാതികളെ പരിഹസിക്കുന്നവരുമായ ഓഫീസര്‍മാരുടെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട് . സാറ എവാര്‍ഡ് കൊലപാതകത്തിനുശേഷം നവീകരിക്കപ്പെട്ടെന്നുള്ള അവകാശവാദം ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്. ലൈംഗികാതിക്രമങ്ങളെ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നതും ഇവിടെ ശ്രദ്ധേയമാണ്.

ഏഴ് മാസം നീണ്ട രഹസ്യ അന്വേഷണത്തില്‍, സര്‍ജന്റ് ജോ മക്കില്‍വെന്നി അടക്കമുള്ള ഓഫീസര്‍മാര്‍ സ്ത്രീകളെ കുറിച്ചുള്ള അശ്ലീല പരാമര്‍ശങ്ങളും, കുടിയേറ്റക്കാരെയും മുസ്ലീങ്ങളെയും അധിക്ഷേപിക്കുന്ന പ്രസ്താവനകളും നടത്തിയതായി തെളിഞ്ഞു. ഒരാളുടെ കാലില്‍ സഹപ്രവര്‍ത്തകന്‍ ചവിട്ടിയതിനെക്കുറിച്ച് പൊലീസുകാര്‍ തമാശ പറയുകയും , വിസ കാലാവധി കഴിഞ്ഞ കുടിയേറ്റക്കാരെ വെടിവയ്ക്കണമെന്ന് തുറന്നു പറയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് എട്ട് ഉദ്യോഗസ്ഥരും ഒരു സ്റ്റാഫ് അംഗവും സസ്പെന്‍ഡ് ചെയ്യപ്പെട്ടതായി മെട്രോപൊളിറ്റന്‍ പൊലീസ് കമ്മീഷണര്‍ സര്‍ മാര്‍ക്ക് റൗലി അറിയിച്ചു. ഈ പെരുമാറ്റം മുഴുവനായും അപലപനീയവും അംഗീകരിക്കാനാവാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. 2022 മുതല്‍ 1,400 - ലധികം ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ടെന്നും പ്രശ്നക്കാരായ ഓഫീസര്‍മാരെ തിരിച്ചറിയാനും പുറത്താക്കാനും ശക്തമായ നടപടികള്‍ തുടരുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions