നാട്ടുവാര്‍ത്തകള്‍

ഭര്‍ത്താവിന് വിദേശ സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തു; ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കൊക്കയിലെറിഞ്ഞതിന് പിന്നില്‍..

കാണക്കാരിയില്‍ ഭാര്യയെ കഴുത്തുഞ്ഞെരിച്ചു കൊന്നു കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. ഭര്‍ത്താവ് സാം കെ ജോര്‍ജിനെ (59)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബംഗ്ലൂരില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

കോട്ടയം കാണക്കാരി കപ്പടക്കുന്നേല്‍ ജെസി(50)യെയാണ് ഭര്‍ത്താവ് സാം കൊലപ്പെടുത്തിയത്. സെപ്റ്റംബര്‍ 26-ന് രാത്രിയാണ് ജെസിയെ സാം കൊലപ്പെടുത്തിയത്. ജെസി താമസിക്കുന്ന താഴത്തെ നിലയിലെത്തിച്ച് ബെഡ്ഷീറ്റ് കൊണ്ട് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. അടുത്തദിവസം പുലര്‍ച്ചെ കാറില്‍ ചെപ്പുകുളം ചക്കുരംമാണ്ട് ഭാഗത്ത് എത്തിക്കുകയും റോഡില്‍നിന്ന് മൃതദേഹം കൊക്കയിലേക്ക് തള്ളിയിടുകയുമായിരുന്നു.കൊലപാതകത്തിനു മുന്‍പ് മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. 60 കിലോമീറ്റര്‍ അകലെ ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയില്‍ നിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും വര്‍ഷങ്ങളായി പിണങ്ങി കഴിയുകയായിരുന്നു. വീടിന്റെ മുകള്‍ നിലയില്‍ സാമും താഴത്തെ നിലയില്‍ ജെസിയുമാണ് താമസിച്ചിരുന്നത്.

അതേസമയം, സാമിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസ് കണ്ടെത്തി. ആറുമാസമായി എംജി യൂണിവേഴ്സിറ്റിയില്‍ ടൂറിസം ബിരുദാനന്തര കോഴ്സ് പഠിക്കുകയായിരുന്നു സാം. സഹപാഠിയായ ഇറാന്‍ സ്വദേശിനിക്കൊപ്പം സാം പലതവണ കാണക്കാരിയിലെ വീട്ടിലെ താഴത്തെ നിലയില്‍ എത്തിയിരുന്നതായും ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ സാം ഭാര്യയെ ഈ വീട്ടില്‍നിന്നും മാറ്റി മറ്റൊരിടത്ത് താമസിപ്പിക്കാന്‍ കോടതിയെ സമീപിച്ചിരുന്നതായും എന്നാല്‍ ജെസി കോടതിയില്‍ ഇതിനെ എതിര്‍ത്തിരുന്നു. തനിക്കെതിരായി കോടതിയില്‍നിന്ന് വിധി വന്നേക്കുമെന്ന് കരുതിയ സാം ഇവരെ കൊല്ലുകയായിരുന്നു.

കൃത്യമായി പദ്ധതി തയാറാക്കിയാണ് ജെസിയുടെ കൊലപാതകം സാം നടത്തിയതെന്നും പൊലീസ് കണ്ടെത്തി. കൊലപാതകം നടത്തുന്നതിന് 10 ദിവസങ്ങള്‍ക്കു മുന്‍പ് സാം ചെപ്പുകുളം വ്യൂ പോയിന്റിലെത്തി അവിടത്തെ സാഹചര്യങ്ങള്‍ കണ്ടു മനസ്സിലാക്കിയെന്നും പൊലീസ് പറയുന്നു. 26ന് വൈകിട്ട് 6ന് വീട്ടിലെത്തിയ ജെസിയെ കൊലപ്പെടുത്തിയ ശേഷം പുലര്‍ച്ചെ ഒരു മണിയോടെയാണ് മൃതദേഹവുമായി ചെപ്പുകുളത്ത് എത്തിച്ച് കൊക്കയില്‍ തള്ളുകയായിരുന്നു.

  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions