നാട്ടുവാര്‍ത്തകള്‍

അമൃത്സര്‍ - ബര്‍മിംഗ്ഹാം എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗ്

ശനിയാഴ്ച അമൃത്സറില്‍ നിന്നും ബര്‍മിംഗ്ഹാമിലേക്ക് പറന്ന എയര്‍ ഇന്ത്യ ബോയിംഗ് ഡ്രീംലൈനര്‍ എഐ 11 വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗ്. വിമാനത്തിന്റെ റാം എയര്‍ ടര്‍ബൈന്‍ (റാറ്റ്) പറക്കുന്നതിനിടെ പുറത്തേക്ക് വരികയായിരുന്നു. തുടര്‍ന്നാണ് സുരക്ഷിതമായി തന്നെ അടിയന്തിരമായി ലാന്‍ഡ് ചെയ്തത്. ഒരു ഫാന്‍ പോലുള്ള ഉപകരണമാണ് റാം എയര്‍ ടര്‍ബൈന്‍ സംവിധാനം.

വിമാനങ്ങള്‍ക്ക് എല്ലാ വൈദ്യുതി സംവിധാനങ്ങളും നഷ്ടപ്പെടുമ്പോഴാണ് വിമാനത്തിനടിയില്‍ നിന്നും റാം എയര്‍ ടര്‍ബൈന്‍ തനിയെ പുറത്തേക്ക് വരുന്നത്. അങ്ങനെ റാറ്റ് പ്രവര്‍ത്തിക്കണമെങ്കില്‍ വിമാനത്തിന്റെ എല്ലാ ഇലക്ട്രിക്കല്‍, ഹൈഡ്രോളിക് ഘടകങ്ങളും തകരാറിലാകണം. അപ്പോഴാണ് റാറ്റ് തനിയെ തനിയെ പുറത്തേക്ക് വരികയും കാറ്റ് വഴി അടിയന്തര ഊര്‍ജ്ജം ഉല്‍പ്പാദിപ്പിച്ച് വൈദ്യുതിയുണ്ടാക്കുകയും ചെയ്യുക.

അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള വൈദ്യുതി മാത്രമേ റാറ്റിന് നല്‍കാനാകൂ. മറ്റു വിമാനങ്ങളിലേതുപോലെ പൈലറ്റുമാര്‍ വിചാരിച്ചാല്‍ ഡ്രീംലൈനര്‍ വിമാനത്തിലെ റാറ്റ് സംവിധാനം ഓണ്‍ ആക്കാന്‍ കഴിയില്ല. അപകട ഘട്ടത്തില്‍ തനിയെ ഓണാകുകയാണ് ചെയ്യുക. മുന്‍പ് അഹമ്മദാബാദ് വിമാനാപകടത്തിലും നിലംപതിക്കുന്നതിനു തൊട്ടുമുന്‍പ് റാറ്റ് പുറത്തേക്ക് വന്നിരുന്നു. റാറ്റ് പ്രവര്‍ത്തിച്ചാലും വിമാനത്തിന് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയണമെന്നില്ല.

എന്നാല്‍, വിമാനത്തിന്റെ എല്ലാ ഇലക്ട്രിക്കല്‍, ഹൈഡ്രോളിക് സംവിധാനങ്ങളും സാധാരണഗതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി.

കൂടുതല്‍ പരിശോധനകള്‍ക്കായി വിമാനം നിര്‍ത്തിവച്ചിരുന്നു. അതിനാല്‍, ബര്‍മിംഗ്ഹാമില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള എഐ114 വിമാനം റദ്ദാക്കിയിരുന്നു. യാത്രക്കാര്‍ക്കായി മറ്റു ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും എയര്‍ ഇന്ത്യ അറിയിച്ചു

ജൂണ്‍ 12 ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ അഹമ്മദാബാദിലെ ഒരു മെഡിക്കല്‍ കോളേജില്‍ ഇടിച്ചുകയറി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. 169 ഇന്ത്യന്‍ യാത്രക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ മരിച്ചു. ചരിത്രത്തിലെ ഏറ്റവും മാരകമായ വിമാനാപകടങ്ങളിലൊന്നായി ഇത് മാറി. വിമാനത്തിലുണ്ടായിരുന്നവര്‍ക്കൊപ്പം മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്നന19 പേര്‍ കൂടി മരിക്കുകയും 67 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions