യു.കെ.വാര്‍ത്തകള്‍

ബ്രൈറ്റണ് സമീപം മോസ്‌കിന് തീയിട്ടു; വംശവെറിയ്ക്ക് കേസെടുത്ത് പോലീസ്

ബ്രൈറ്റണില്‍ നിന്നും ആറ് മൈല്‍ അകലെ ഈസ്റ്റ് സസ്സെക്സിലെ പീസ്‌ഹെവനിലെ മോസ്‌കിന് തീയിട്ട സംഭവത്തില്‍ വംശീയ വെറി കുറ്റം ചുമത്തി കേസെടുത്തു പോലീസ്. മോസ്‌കിനൊപ്പം അതിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറും പൂര്‍ണ്ണമായി നശിച്ചു. ശനിയാഴ്ച രാത്രി 10 മണിക്ക് മുന്‍പായിട്ടായിരുന്നു മോസ്‌ക് അഗ്‌നിക്കിരയായ വിവരം അറിഞ്ഞതെന്ന് പോലീസ് പറയുന്നു. ആര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടില്ല.

തീപിടുത്തത്തിന് ഏതാനും സെക്കന്റുകള്‍ക്ക് മുന്‍പ് കറുത്ത ജാക്കറ്റ് അണിഞ്ഞ ഒരാള്‍ പീസ്‌ഹെവന്‍ മോസ്‌കിന്റെ പ്രവേശന കവാടത്തിന് സമീപം പ്രത്യക്ഷപ്പെട്ടതായി വീഡിയോ ഫൂട്ടേജുകളില്‍ കാണുന്നുണ്ട്. ഈ സമയം ഒരാള്‍ പീസ് കമ്മ്യൂണിറ്റി സെന്ററിനും പീസ്‌ഹെവനിലെ മോസ്‌കിനും അകത്തുണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്.

തീപിടുത്തത്തില്‍ കത്തി നശിച്ച കാറിനടുത്ത് രണ്ടു പേര്‍ നില്‍ക്കുന്ന ദൃശ്യങ്ങളും ലഭ്യമാണ്. സായാഹ്ന പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് വിശ്വാസികള്‍ മിക്കവരും മടങ്ങിയതിന് ശേഷമാണ് അഗ്‌നിബാധ ഉണ്ടായത് എന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions