യു.കെ.വാര്‍ത്തകള്‍

വാട്ടര്‍ കമ്പനികളുടെ പിടിവാശി: ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വാട്ടര്‍ ബില്ലുകള്‍ കുതിയ്ക്കും


ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വാട്ടര്‍ ബില്ലുകള്‍ ഷോക്കായി മാറാന്‍ ഇടയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആംഗ്ലിയന്‍, നോര്‍ത്തംബ്രിയന്‍, സൗത്ത്, വെസെക്സ്, സൗത്ത് ഈസ്റ്റ് എന്നീ അഞ്ച് വാട്ടര്‍ കമ്പനികള്‍ തങ്ങളുടെ ചെലവുകള്‍ക്കായി കൂടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന് (CMA) മുന്നില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. തെയിംസ് വാട്ടര്‍, രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായിട്ടും കടബാധ്യതകള്‍ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി താത്കാലികമായി അപ്പീല്‍ പ്രക്രിയ പിന്‍വലിച്ചിട്ടുണ്ട്.

വാട്ടര്‍ റെഗുലേറ്റര്‍ 'ഓഫ്‌വാട്ട്' ഡിസംബറില്‍ പ്രഖ്യാപിച്ച പ്രകാരം, 2030-ഓടെ കുടുംബങ്ങളുടെ വാര്‍ഷിക ചിലവ് ശരാശരി 36% ഉയര്‍ന്ന് 597 പൗണ്ട് ആകുമെന്നാണ് കണക്കാക്കുന്നത് . എന്നാല്‍, കമ്പനികള്‍ പഴകിയ സൗകര്യങ്ങള്‍ നവീകരിക്കാനും മലിനജല ചോര്‍ച്ചയും കുടിവെള്ള നഷ്ടം തടയാനും വലിയ പദ്ധതികള്‍ക്കായി കൂടുതല്‍ നിക്ഷേപം ആവശ്യമാണ് എന്ന് വാദിക്കുന്നു. എസ് & പി ഗ്ലോബല്‍ റേറ്റിംഗ്സ് വിലയിരുത്തിയ പ്രകാരം, അധികമായി 2 ബില്യണ്‍ പൗണ്ട് വരെ ചെലവഴിക്കാനുള്ള അനുവാദം കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

CMA യുടെ തീരുമാനം കുടുംബങ്ങള്‍ക്ക് വലിയ ബാധ്യതയായേക്കുമെന്ന ആശങ്കയുണ്ട്. പുതിയ പരിസ്ഥിതി സെക്രട്ടറി എമ്മ റെനോള്‍ഡ്സ്, വില വര്‍ദ്ധനവ് നിയന്ത്രിക്കാനും ആവശ്യമായ നിക്ഷേപം ഉറപ്പാക്കാനും മറ്റ് വഴികള്‍ തേടണമെന്ന സൂചനകള്‍ നല്‍കിയിട്ടുണ്ട് . വെള്ളത്തിന്റെയും മലിനജലത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ചെലവ് വേണ്ടിവരും എന്നതിനാല്‍ ഉപഭോക്താക്കളില്‍ നിന്നും എത്രത്തോളം ബാധ്യത ഏറ്റെടുക്കണമെന്ന് വ്യക്തമാക്കുന്നതില്‍ സര്‍ക്കാരിനും ഒട്ടേറെ വെല്ലുവിളികളുണ്ട്.

ജലക്ഷാമവും അധിക ചെലവും ഉപഭോക്താക്കളെ വലയ്ക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് കമ്പനികളുടെ ഭാഗത്തുനിന്നുള്ള അധിക നിക്ഷേപ ആവശ്യങ്ങള്‍.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions