യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ മദ്യത്തിന്റെയും ലഹരിമരുന്നിന്റെ ഉപയോഗത്തിലും വന്‍ വര്‍ധനവ്; മഹാമാരിയെന്ന് ആരോഗ്യ വിദഗ്ധര്‍

ബ്രിട്ടനില്‍ മദ്യത്തിന്റെയും ലഹരിമരുന്നിന്റെ ഉപയോഗത്തിലും ആശങ്കപ്പെടുത്തുന്ന വര്‍ധനവ്. രാജ്യത്തെ നാല് പേരില്‍ ഒരാള്‍ക്ക്‌ തങ്ങളുടെ പങ്കാളി, ബന്ധു അല്ലെങ്കില്‍ സുഹൃത്ത് അമിതമായി മദ്യം കഴിക്കുന്നുവെന്ന ഭയം ഉണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോള്‍ട്ടുകള്‍ പുറത്തുവന്നു. 2,000 പ്രായപൂള്‍ത്തിയായവരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ ആറില്‍ ഒരാള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവര്‍ ലഹരിമരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നുവെന്ന ആശങ്കയും പ്രകടിപ്പിച്ചു. കൊക്കെയ്ന്‍, കാനബിസ് തുടങ്ങിയ മയക്കുമരുന്നുകളുടെ ആസക്തിയും മദ്യലഹരിയുമാണ് വിദഗ്ധള്‍ 'വ്യാപകമായ മഹാമാരി'യായി വിശേഷിപ്പിക്കുന്നത്.

ഇംഗ്ലണ്ടില്‍ ഓരോ വര്‍ഷവും 3 ലക്ഷത്തിലധികം പേര്‍ക്ക് മദ്യം അല്ലെങ്കില്‍ ലഹരിമരുന്ന് സംബന്ധമായ ചികിത്സ നല്‍കുകയാണെന്ന് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു. 2009-10 നുശേഷം ഇത്രയും ഉയര്‍ന്ന തോതിലുള്ള ചികിത്സ വേണ്ടി വരുന്നത് ഇത് ആദ്യമായാണ്. 2019 മുതല്‍ ആസക്തി സംബന്ധമായ ചികിത്സ തേടുന്നവരുടെ എണ്ണം 40% വര്‍ധിച്ചതായാണ് പ്രിയറി ഗ്രൂപ്പിന്റെ മാനസികാരോഗ്യ വിദഗ്ധനായ ഡോ. നിയല്‍ ക്യാമ്പ്ബെല്‍ വ്യക്തമാക്കുന്നത് . പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് ഇപ്പോള്‍ ചികിത്സയ്ക്ക് സഹായം തേടുന്നത്.

സര്‍വേയിലെ കണക്കുകള്‍ അനുസരിച്ച് 26% പേര്‍ക്ക് അവരുടെ പ്രിയപ്പെട്ടവര്‍ അമിതമായി മദ്യം കഴിക്കുന്നുവെന്ന ആശങ്കയും 16% പേര്‍ക്ക് ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ഭയവുമുണ്ട്. 50,000- പൗണ്ടില്‍ അധികം വരുമാനം ലഭിക്കുന്ന കുടുംബങ്ങളില്‍ ലഹരി പ്രശ്നങ്ങള്‍ കൂടുതലായുള്ളതായും കണ്ടെത്തിയിട്ടുണ്ട് .

മദ്യപാനത്തിന്റെ ദോഷഫലങ്ങള്‍ കുടുംബങ്ങളിലേയ്ക്കും സമൂഹത്തിലേയ്ക്കും വ്യാപിക്കുന്നുവെന്ന് 'ആല്‍ക്കഹോള്‍ ചേഞ്ച്‌ യു.കെ'യുടെ ചീഫ് എക്സിക്യൂട്ടീവ് ഡോ. റിച്ചാര്‍ഡ് പൈപ്പര്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് 'ബ്രേക്ക് ദ ചെയിന്‍' എന്ന പേരില്‍ പ്രിയറി ഗ്രൂപ്പ് ലഹരിപ്രശ്നങ്ങളെ കുറിച്ച് ബോധവത്കരണ ക്യാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions