യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ധീരതാ പുരസ്‌കാരം ഇന്ത്യന്‍ വംശജയ്ക്ക്

ബ്രിട്ടനിലെ നോട്ടിങ്ഹാമില്‍ കത്തികുത്തില്‍ നിന്ന് സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കവേ കൊല്ലപ്പെട്ട ഗ്രേസ് കുമാര്‍ എന്ന ഇന്ത്യന്‍ വംശജയായ യുവതിയ്ക്ക് മരണാനന്തര ബഹുമതിയായി ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ധീരതാ ധീരതാ പുരസ്‌കാരമായ ജോര്‍ജ് മെഡല്‍. നോട്ടിങ്ഹാം സര്‍വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു 19 കാരിയായ ഗ്രേസ്.

2023ല്‍ വാര്‍ഷിക പരീക്ഷയ്ക്ക് ശേഷം ഗ്രേസും കൂട്ടുകാരന്‍ ബാര്‍ണാബിയും രാത്രി നടക്കാനിറങ്ങിയപ്പോഴാണ് കത്തിയുമായി എത്തി അക്രമി ബര്‍ണാബിയെ ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച ഗ്രേസ് ആദ്യം കുത്തേറ്റ് മരിച്ചു. പിന്നാലെ ബര്‍ണാബിയും അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. മാനസിക പ്രശ്‌നങ്ങളുള്ള കൊലയാളി ഇപ്പോള്‍ ചികിത്സയിലാണ്.

ബ്രിട്ടനില്‍ ഡോക്ടര്‍മാരായ സഞ്ജയ് കുമാറിന്റെയും സിനീദ് ഓമാലിയുടേയും മകളാണ് ഗ്രേസ്. സിനീദ് ഐറിഷ് വംശജയാണ്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions