മാഞ്ചസ്റ്റര്‍ ടിമ്പെര്‍ലിയില്‍ മരണമടഞ്ഞ ബിനു പാപ്പച്ചന്റെ സംസ്‌കാര ചടങ്ങുകളും പൊതുദര്‍ശനവും 17 ന് നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1 മണി വരെയായിരിക്കും പൊതുദര്‍ശനവും സംസ്‌കാര ശ്രുശ്രൂഷകളും നടക്കുക. തുടര്‍ന്ന് ആല്‍ട്രിഞ്ചം സെമിത്തേരിയില്‍ ഉച്ചക്ക് 1.30 യോടെ മൃതദേഹം സംസ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പത്തനംതിട്ട മൈലപ്ര മണ്ണാറക്കുളഞ്ഞി സ്വദേശിയായ ബിനു പാപ്പച്ചന്‍ കഴിഞ്ഞ സെപ്റ്റംബര്‍ 24 നാണ് മരിച്ചത്. ബിനുവിന്റെ സഹോദരന്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നതിനാണ് സംസ്‌കാര ചടങ്ങുകളും നീട്ടി വച്ചത്.
കോവിഡ് കാലം മുതല്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു അദ്ദേഹം. ഏറെക്കാലത്തെ ചികിത്സകള്‍ക്കൊടുവില്‍ ശ്വാസകോശം മാറ്റിവയ്ക്കുവാന്‍ ശ്രമിച്ചെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അതിനു സാധിച്ചില്ല. തുടര്‍ന്ന് ഓക്സിജന്റെ സഹായത്തോടെയായിരുന്നു ജീവിച്ചിരുന്നത്.
മാഞ്ചസ്റ്ററില്‍ ഒരു കട നടത്തുകയായിരുന്നു ബിനു. എന്നാല്‍ അസുഖം ബാധിച്ചപ്പോള്‍ കട അടച്ചുപൂട്ടുകയും തുടര്‍ന്ന് ടാക്സി ഡ്രൈവറായും ജോലി ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതും മുന്നോട്ടു കൊണ്ടുപോകാനായില്ല. വിഥിന്‍ഷോ ഹോസ്പിറ്റലില്‍ നഴ്സായ ലിനിയാണ് ഭാര്യ. മൂത്തമകള്‍ ഫാര്‍മസിയ്ക്ക് പഠിക്കുകയാണ്. ഇളയ മകള്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനിയാണ്. പാന്മേലില്‍ തെക്കേതില്‍ കുടുംബാംഗമാണ്.
സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് :
Home Going Service The Firs Bowden Rooms, Altrincham WA14 2TQ
Cemetery Service
Altrincham Cemetery & Crematoriumwhitehouse Lane Dunham Massey Altrincham WA155RH