യു.കെ.വാര്‍ത്തകള്‍

ഐന്‍സ്റ്റിന്‍ ഉപയോഗിച്ചിരുന്ന വയലിന്‍ ലേലത്തില്‍ പോയത് 8.6 ലക്ഷം പൗണ്ടിന്

ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ ഉപയോഗിച്ചിരുന്ന വയലിന്‍ വന്‍ തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയി. ഇംഗ്ലണ്ടിലെ ഗ്ലൂസ്റ്റര്‍ഷയറിലെ സൗത്ത് സെര്‍ണിയിലുള്ള ഡൊമിനിക് വിന്റര്‍ ഓക്ഷന്‍ ഹൗസില്‍ നടന്ന ലേലത്തിലാണ് 1894-ല്‍ നിര്‍മ്മിച്ച സുന്ററര്‍ വയലിന്‍ 8.6 ലക്ഷം പൗണ്ടിന് (ഏകദേശം 9 കോടി രൂപ) വിലയ്ക്ക് വിറ്റത്. തുടക്കത്തില്‍ ഈ വയലിന് 3 ലക്ഷം പൗണ്ട് വരെ ലഭിക്കാമെന്നായിരുന്നു വിലയിരുത്തിയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്നു മടങ്ങ് വിലയാണ് ലഭിച്ചത്. കമ്മീഷന്‍ ഉള്‍പ്പെടുത്തി നോക്കുമ്പോള്‍ ആകെ വില ഒരു കോടി പൗണ്ടില്‍ കൂടുതല്‍ ആയിരിക്കും.

1932-ല്‍ ഈ വയലിനും മറ്റു ചില വസ്തുക്കളും ഐന്‍സ്റ്റിന്‍ സമ്മാനിച്ചത് അടുത്ത സുഹൃത്തും ശാസ്ത്രജ്ഞനുമായ മാക്സ് വോണ്‍ ലാവുവിനാണ് . പിന്നീട് അദ്ദേഹം അത് മാര്‍ഗരറ്റ് ഹോംറിച്ചെന്ന ആരാധികയ്ക്കു നല്‍കുകയായിരുന്നു . ഇപ്പോഴാണ് അവളുടെ അഞ്ചാം തലമുറയിലെ ഒരു ബന്ധു ഈ വസ്തുക്കള്‍ ലേലത്തിന് വെച്ചത്. അതോടൊപ്പം ഐന്‍സ്റ്റിന്‍ സുഹൃത്തിന് സമ്മാനിച്ച ഒരു തത്ത്വചിന്താ പുസ്തകവും 2,200 പൗണ്ടിന് വിറ്റു. എന്നാല്‍ ഐന്‍സ്റ്റിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബൈക്ക് സാഡില്‍ വിറ്റുപോയില്ല. അത് പിന്നീട് വീണ്ടും ലേലത്തിന് വരാനാണ് സാധ്യത.

ഐന്‍സ്റ്റിന്‍ ചെറുപ്പത്തില്‍ തന്നെ സംഗീതത്തോടും വയലിന്‍ വായനയോടും വലിയ താല്‍പര്യം കാണിച്ചിരുന്നു. 'ശാസ്ത്രജ്ഞനായില്ലായിരുന്നെങ്കില്‍ സംഗീതജ്ഞനായേനെ' എന്നായിരുന്നു അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് . നാലാം വയസ്സില്‍ വയലിന്‍ പഠനം തുടങ്ങിയ ഐന്‍സ്റ്റിന്‍ ജീവിതത്തിന്റെ അവസാനംവരെ പ്രതിദിനം അത് വായിക്കാറുണ്ടായിരുന്നു. 2018-ല്‍ അമേരിക്കയില്‍ അദ്ദേഹത്തിന് സമ്മാനിച്ച മറ്റൊരു വയലില്‍ 5.16 ലക്ഷം ഡോളറിനു (ഏകദേശം 4 കോടി രൂപ ) വിലയ്ക്ക് വിറ്റതിനു ശേഷമാണ് ഈ പുതിയ ലേലവും ചരിത്രത്തിലെ ഏറ്റവും വിലയേറിയ സംഗീതോപകരണ വില്‍പനയായി മാറിയത്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions