യു.കെ.വാര്‍ത്തകള്‍

എയര്‍ ഇന്ത്യ ദുരന്തം: മൃതദേഹാവശിഷ്ടങ്ങള്‍ എത്തിയില്ല, ബ്രിട്ടീഷ് കുടുംബം രംഗത്ത്

ലണ്ടന്‍: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടം നടന്ന് നാല് മാസങ്ങള്‍ കഴിഞ്ഞിട്ടും മൃതദേഹാവശിഷ്ടങ്ങള്‍ ഇതുവരെ ലഭ്യമാക്കാത്തതിനെതിരെ വിമര്‍ശനവുമായി ദുരന്തത്തില്‍ മരണപ്പെട്ട മൂന്ന് ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബങ്ങള്‍ രംഗത്തെത്തി. തങ്ങളെ സഹായിക്കാനും ആവശ്യമായ പിന്തുണ നല്‍കാനും ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ലെന്നാണ് അവര്‍ ആരോപിക്കുന്നത്.

ഗാറ്റ്വിക്കിലേക്ക് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ 242 പേരില്‍ 241 പേര്‍ മരണമടഞ്ഞിരുന്നു. അതില്‍ 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരായിരുന്നു.

ഇപ്പോള്‍ ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി, ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും ഈ ആവശ്യം ഉന്നയിക്കുന്നതിനുള്ള ഉദ്ദേശ്യമില്ലെന്നാണ് ഇവര്‍ പറയുന്നത്. തങ്ങളുടെ പ്രിയപ്പെടവരുടെ ഭൗതികാവശിഷ്ടം പോലും നേരായ രീതിയില്‍ കൈകാര്യം ചെയ്യാത്തതിനെ കുറിച്ച് പ്രധാനമന്ത്രി ശബ്ദമുയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറയുന്നു. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം അറിയണമെന്നും അവര്‍ ആവശ്യപെടുന്നു.

  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions