യു.കെ.വാര്‍ത്തകള്‍

ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ ആധാര്‍ പോലെ!; പാസ്‌പോര്‍ട്ടിനും, സ്‌കൂള്‍ അഡ്മിഷനും വരെ രേഖയായി മാറുമെന്ന്

റിപ്പോര്‍ട്ട്. ഇതോടെ തൊഴില്‍ ചെയ്യാനുള്ള അവകാശത്തില്‍ ഒതുക്കിയില്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് വലിയ പണിയായിരിക്കും ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ മൂലം ഉണ്ടാവുക. പൊതുസേവനങ്ങളില്‍ പ്രധാന രേഖയായി ഐഡി കാര്‍ഡ് മാറുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയതോടെ ഡിജിറ്റല്‍ ഐഡി കാര്‍ഡിന്റെ പിന്നിലെ ലക്‌ഷ്യം പുറത്തുവരുകയാണ്.

തൊഴില്‍ ചെയ്യാന്‍ അവകാശം നല്‍കുന്നതില്‍ മാത്രമായി ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ ഒതുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കീര്‍ സ്റ്റാര്‍മര്‍ സമ്മതിച്ചിരിക്കുന്നത്. വിവാദമായ സ്‌കീം പാസ്‌പോര്‍ട്ട്, കുട്ടികളുടെ സ്‌കൂള്‍ അഡ്മിഷന്‍, എന്നിവയ്‌ക്കൊപ്പം പൊതുസേവനങ്ങളിലെ പ്രവേശന കവാടമായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ജംബോ പ്രതിനിധി സംഘവുമായി ഇന്ത്യയിലെത്തിയപ്പോഴാണ് കീര്‍ സ്റ്റാര്‍മര്‍ വിഷയത്തില്‍ മനസ്സ് തുറന്നത്. തൊഴില്‍ ചെയ്യാന്‍ ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാകുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. അനധികൃത കുടിയേറ്റം തടയാന്‍ ഈ പദ്ധതി നിര്‍ണ്ണായകമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ വിഷയങ്ങളിലും ഇത് ഉപയോഗിക്കാന്‍ കഴിയുമെന്ന് കൂട്ടിച്ചേര്‍ത്തു.

പഴയ ബില്ലുകള്‍ പ്രൂഫായി ഉപയോഗിക്കുന്നതില്‍ വലിയ പ്രയോജനമില്ലെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ മറുപടി. അതേസമയം ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ക്കുള്ള പിന്തുണ 35 ശതമാനത്തില്‍ നിന്നും -14 ശതമാനമായി താഴ്ന്നതായി സര്‍വ്വെ വെളിപ്പെടുത്തി.

ഈ നീക്കത്തില്‍ പൊതുജന പിന്തുണ കുറയുമ്പോഴും മുന്നോട്ട് പോകാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. ഇന്ത്യയിലെത്തിയ പ്രധാനമന്ത്രി ഇന്‍ഫോസിസ് മേധാവി നന്ദന്‍ നിലേക്കനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ് സേവനങ്ങള്‍ നല്‍കുന്ന ബയോമെട്രിക് ഐഡി സിസ്റ്റം കണ്ടെത്തിയത് ഇദ്ദേഹമായിരുന്നു. ഏകദേശം ഒരു ബില്ല്യണ്‍ ജനങ്ങള്‍ക്ക് കാര്‍ഡുകളുണ്ട്.

  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions