നാട്ടുവാര്‍ത്തകള്‍

ആയുധ-പ്രതിരോധ പങ്കാളിത്തം ശക്തമാക്കുന്നതിനായി 468 മില്യണ്‍ ഡോളറിന്റെ ഇന്ത്യ-യുകെ കരാര്‍

മുംബൈ: ഇന്ത്യയും യുകെയും തമ്മിലുള്ള ആയുധ-പ്രതിരോധ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 468 മില്യണ്‍ ഡോളറിന്റെ പുതിയ കരാര്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മുംബൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാര്‍ പ്രഖ്യാപിച്ചത്.

തേല്‍സ് കമ്പനിയുടെ ലൈറ്റ് വേറ്റ് മള്‍ട്ടിറോള്‍ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യത്തിന് വിതരണം ചെയ്യുന്നതിനായാണ് കരാര്‍. നിലവില്‍ യുക്രൈനിനും ഇതേ തരം മിസൈലുകള്‍ നല്‍കുന്നുണ്ട്. ഇന്ത്യ-യുകെ ആയുധ പങ്കാളിത്തത്തിന് പുതിയ ദിശ നല്‍കുന്ന കരാര്‍ നിലവില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പ്രതിരോധ മേഖലയിലൂടെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ബ്രിട്ടന്‍ കഴിഞ്ഞ ഒരു വര്‍ഷമായി നയപരമായ പിന്തുണ നല്‍കിവരുന്നതായി വിലയിരുത്തപ്പെടുന്നു. പുതിയ കരാര്‍, ഉഭയകക്ഷി സുരക്ഷാ സഹകരണത്തിനും സാങ്കേതിക പങ്കാളിത്തത്തിനും വാതിലു തുറക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ധാരണയായിയിരുന്നു. അടുത്തിടെ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പരമാവധി പ്രയോജനം ഉറപ്പാക്കാന്‍ പരസ്പര സഹകരണം, തീരുവ ഇതര തടസ്സങ്ങള്‍ നീക്കം, വിതരണ ശൃംഖലകളുടെ ഏകോപനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

മുംബൈയില്‍ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍, യുകെ ബിസിനസ് ആന്‍ഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി പീറ്റര്‍ കൈലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കരാര്‍ വേഗത്തിലും ഏകോപനത്തോടെയും നടപ്പിലാക്കാനുള്ള പ്രതിബദ്ധത ഇരുവരും ഊന്നിപ്പറഞ്ഞു. ബിസിനസ്സുകള്‍ക്കും ഉപഭോക്താക്കള്‍ക്കും കരാറിന്റെ മുഴുവന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടതാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

കരാറിന്റെ നടത്തിപ്പും ഫലപ്രാപ്തിയും നിരീക്ഷിക്കാന്‍ സംയുക്ത സാമ്പത്തിക വ്യാപാര സമിതിക്ക് രൂപം നല്‍കാനും തീരുമാനമായി.

അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ്, കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഭക്ഷ്യ-പാനീയങ്ങള്‍, ശാസ്ത്രം, സാങ്കേതികവിദ്യ, ഇന്നൊവേഷന്‍, നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം, ശുദ്ധ ഊര്‍ജ്ജം, സാമ്പത്തിക-പ്രൊഫഷണല്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തി. ഇന്ത്യന്‍-യുകെ വ്യവസായ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ഈ ചര്‍ച്ചകള്‍ കരാര്‍ നടപ്പിലാക്കുന്നതിന് സഹായമായതായി മന്ത്രാലയം അറിയിച്ചു.

വ്യാപാരം, നിക്ഷേപം, നവീകരണം എന്നിവയ്ക്കുള്ള പുതിയ അവസരങ്ങള്‍ വ്യാപാര ഫോറം ചര്‍ച്ച ചെയ്തു. പ്രമുഖ വ്യവസായ പ്രതിനിധികള്‍ അധ്യക്ഷരായ ഫോറം, ഉഭയകക്ഷി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതിനും പ്രധാന വേദിയായി.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം കീര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് വ്യാപാരസംഘം ഇന്ത്യയിലെത്തിയത്.

  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions