യു.കെ.വാര്‍ത്തകള്‍

'എന്തിന് വന്നു? തിരികെ പോകൂ'; അയര്‍ലാന്‍ഡില്‍ ഇന്ത്യന്‍ യുവതിക്ക് നേരെ വംശീയാധിക്ഷേപം

അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരിക്ക് നേരെ വംശീയാധിക്ഷേപം. ഇന്ത്യയിലേക്ക് തിരികെ പോകൂ എന്നും പറഞ്ഞാണ് സ്ത്രീ ഇവരെ അധിക്ഷേപിക്കുന്നത്. സ്വാതി വര്‍മ എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 'ദിവസവും താന്‍ നടക്കുന്ന ഒരു തെരുവില്‍ വച്ച് എന്റെ നിലനില്‍പ്പിനെ ഇങ്ങനെ ന്യായീകരിക്കേണ്ടിവരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല' എന്നും പറഞ്ഞാണ് യുവതി പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയുടെ കാപ്ഷനില്‍ സ്വാതി കുറിക്കുന്നത് ഇങ്ങനെയാണ്; 'എന്റെ ജിമ്മിന് പുറത്ത് ഒരു സ്ത്രീ എന്നെ തടഞ്ഞുനിര്‍ത്തി, ശേഷം ഞാന്‍ എന്തിനാണ് അയര്‍ലന്‍ഡില്‍ എന്ന് ചോദിക്കുകയും ഇന്ത്യയിലേക്ക് മടങ്ങാന്‍ പറയുകയും ചെയ്തു'.

'കുറച്ചു നിമിഷത്തേക്ക് ഞാന്‍ മരവിച്ചു നിന്നുപോയി. പിന്നെ എനിക്ക് മനസ്സിലായി നിശബ്ദത വെറുപ്പ് വളരാന്‍ മാത്രമേ സഹായിക്കൂ എന്ന്. വംശീയതയും ഭീഷണിയും വെറുപ്പും ഇപ്പോഴും നമ്മുടെ തെരുവുകളില്‍ സ്വതന്ത്രമായി നടക്കുന്നതിനാലും ഇനിയാര്‍ക്കും ഇത് സംഭവിക്കാന്‍ പാടില്ലാത്തതിനാലും ഞാനിത് റെക്കോര്‍ഡ് ചെയ്തു. പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തു, ഷെയര്‍ ചെയ്തു. കാഴ്ചയില്‍ അവര്‍ക്ക് മാനസികാരോഗ്യക്കുറവുള്ളതായി തോന്നാം. പക്ഷേ അവബോധത്തിന് വേണ്ടിയും അവര്‍ക്ക് ആരെങ്കിലും സഹായം ചെയ്യുന്നുവെങ്കില്‍ അതിന് വേണ്ടിയും താന്‍ ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു' എന്നും വീഡിയോയുടെ ക്യാപ്ഷനില്‍ പറയുന്നു.

യുവതിയെ സമീപിച്ച സ്ത്രീ ചോദിച്ചത്, 'നീയെന്തിനാണ് അയര്‍ലാന്‍ഡിലേക്ക് വന്നത്? നീയിവിടെ എന്ത് ചെയ്യുകയാണ്? ഇന്ത്യയിലേക്ക് തിരികെ പോകൂ' എന്നാണ്. രാത്രി ഒമ്പത് മണിയോടുകൂടിയാണ് ഈ സംഭവം നടന്നത് എന്നും സ്വാതി പറയുന്നു. നിങ്ങള്‍ക്ക് ജോലി ചെയ്യാനുള്ള വിസയുണ്ടോ, വീട്ടടുടമയ്ക്ക് പണം നല്‍കി നിങ്ങളിവിടെ കഴിയുകയാണ്, അവര്‍ക്ക് അധികാരം നല്‍കുകയാണ് തുടങ്ങിയ കാര്യങ്ങളും അവര്‍ പറയുന്നുണ്ട്. സ്വാതി ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകള്‍ നല്‍കിയത്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions