യു.കെ.വാര്‍ത്തകള്‍

കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍; ലണ്ടനില്‍ ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ക്കു ജയില്‍

ലണ്ടനില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ കുററഅക്കാരനാണെന്ന് കണ്ടെത്തി സ്‌നാരെസ്ബ്രൂക്ക് ക്രൗണ്‍ കോടതി. കേസില്‍ 26 വയസുള്ള വ്രൂജ് പട്ടേലിനെ 22 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. 2018 മുതലുള്ള നിരവധി ലൈംഗീക കുറ്റകൃത്യങ്ങളില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ യുകെയിലെ ലൈംഗീക കുറ്റവാളികളുടെ പട്ടികയില്‍ അനിശ്ചിത കാലത്തേക്ക് ഉള്‍പ്പെടുത്തുകയും ചെയ്തു.

അതേസമയം, കുട്ടികളുമായുള്ള ലൈംഗീക ദൃശ്യങ്ങള്‍ കൈവശം വച്ചതിന് ഇയാളുടെ മൂത്ത സഹോദരന്‍ കിഷന്‍ പട്ടേലിനെ (31) 15മാസം തടവുശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം തന്റെ കേടായ മൊബൈല്‍ ശരിയാക്കാന്‍ വ്രൂജ് പട്ടേലിന്റെ സഹോദരന്‍ കിഷന്‍ ഒരു കടയില്‍ എത്തിയതോടെയാണ് സഹോദരങ്ങള്‍ വര്‍ഷങ്ങളായി തുടര്‍ന്ന് ലൈംഗീക കുറ്റകൃത്യങ്ങള്‍ പുറംലോകമറിയുന്നത്. മൊബൈലില്‍ നിന്നും കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്ന നിരവധി വീഡിയോകളാണ് കണ്ടെത്തിയത്. ഇതില്‍ ഒരു ക്ലിപ്പില്‍ കിഷന്റെ ഇളയ സഹോദരനായ വ്രൂജിന്റെ ദൃശ്യങ്ങളുമുണ്ടായിരുന്നു. തങ്ങള്‍ക്ക് പരിചയമുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനിടെ മുഖം ദൃശ്യങ്ങളില്‍ കുടുങ്ങിയതാണ് പ്രതികളെ പിടികൂടാന്‍ കാരണമായത്. അന്വേഷണത്തില്‍ വ്യൂജ് പട്ടേല്‍ ഒരു യുവതിയെ ബലാത്സംഗം ചെയ്യുന്നതിന്റെയും മറ്റൊരു പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഫെബ്രുവരിയിലായിരുന്നു സഹോദരങ്ങളെ മെട്രോ പൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

13 വയസ്സിന് താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യുക, 13 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുക, 16 വയസ്സിന് മുകളിലുള്ള സ്ത്രീയെ ബലാത്സംഗം ചെയ്യുക, ലൈംഗീകമായി ആക്രമിക്കുക എന്നിവയുള്‍പ്പെടെ നിരവധി കുറ്റങ്ങളിലാണ് യുവാവ് കുറ്റസമ്മതം നടത്തിയത്.

കുറ്റകൃത്യത്തില്‍ മിക്കവയും നടന്നിട്ടുള്ളത് 2018 ലാണ്. മുമ്പും ഇത്തരം ക്രൂര കൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഇരയായവര്‍ മുന്നോട്ട് വരണമെന്നും പൊലീസ് അറിയിച്ചു.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions