യു.കെ.വാര്‍ത്തകള്‍

യുകെയില്‍ പബ്ബില്‍ കയറി ചെറുതടിക്കാനും ഡിജിറ്റല്‍ ഐഡി വേണ്ടിവരും!

പബ്ബില്‍ കയറി ഒരു പിന്റ് കഴിക്കാന്‍ ഇനി ഐഡി കാര്‍ഡ് വേണ്ടിവരുമെന്ന് സൂചന. വിവാദമായ സ്‌കീം ജീവിതത്തിന്റെ എല്ലാ മേഖലയിലും കൊണ്ടുവരുമെന്ന് ലേബര്‍ ഗവണ്‍മെന്റ് നീക്കം നടത്തുന്നുവെന്ന് പ്രധാനമന്ത്രിയുടെ വാക്കുകള്‍ തന്നെ സൂചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് യുവാക്കള്‍ പബ്ബില്‍ എത്തുമ്പോള്‍ പിന്റ് വാങ്ങാന്‍ ഡിജിറ്റല്‍ ഐഡികള്‍ രേഖയായി കാണിക്കേണ്ട നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്.

മദ്യം വാങ്ങുമ്പോള്‍ പ്രായം തെളിയിക്കാന്‍ ഫിസിക്കല്‍ രേഖകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് പകരം ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്. അനധികൃതമായി ജോലി ചെയ്യുന്നത് തടയാനായി കൊണ്ടുവരുമെന്ന് നിര്‍ദ്ദേശിച്ചിരുന്ന പദ്ധതിയാണ് ഇപ്പോള്‍ വ്യാപകമാക്കുന്നത്.

കേന്ദ്രീകൃത ഡിജിറ്റല്‍ ഡാറ്റാബേസ് വഴി പ്രായം തെളിയിക്കുന്ന രേഖയുടെ പേരില്‍ ഗവണ്‍മെന്റിന് വ്യക്തികളുടെ പ്രവൃത്തികളും, മദ്യപാന ശീലങ്ങളും ഉള്‍പ്പെടെ മനസ്സിലാക്കുന്ന നിലയിലേക്ക് മാറുമെന്ന് വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലേബറിന്റെ ഡിജിറ്റല്‍ ഐഡി അജണ്ട 'ബിഗ് ബ്രദര്‍' പരിപാടിയിലേക്ക് എത്തുമെന്നാണ് മുന്‍ ടോറി ക്യാബിനറ്റ് മന്ത്രി ഗാവിന്‍ വില്ല്യംസണ്‍ ആരോപിക്കുന്നത്.

'ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം ഗവണ്‍മെന്റിന് കൂടുതല്‍ ഉദ്ദേശങ്ങളുണ്ടെന്നാണ് മനസ്സിലാകുന്നത്. നിങ്ങളൊരു പബ്ബില്‍ പോകുന്നതും, എന്തെല്ലാം വാങ്ങുന്നുവെന്നുമൊക്കെ ഗവണ്‍മെന്റ് അറിയേണ്ട കാര്യം എന്താണ്? ഇത് അപകടകരമാണ്. ഇതൊന്നും അനധികൃത ജോലി തടയാന്‍ ഉപകരിക്കില്ല. '- വില്ല്യംസണ്‍ ചൂണ്ടിക്കാണിച്ചു.

  • ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് വര്‍ധിപ്പിക്കില്ലെന്നു ചാന്‍സലര്‍
  • എന്‍എച്ച്എസില്‍ കൂടുതല്‍ സമരങ്ങള്‍ക്ക് നോട്ടീസ് നല്‍കി ആര്‍സിഎന്‍ അടക്കം യൂണിയനുകള്‍
  • സ്വകാര്യ കാര്‍ പാര്‍ക്കിങ്ങില്‍ ഡ്രൈവര്‍മാരെ പിഴിയുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍
  • ബസുകളില്‍ മൊബൈലില്‍ പാട്ടോ വീഡിയോകളോ വയ്ക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ!
  • ഒരു വര്‍ഷത്തിനിടെ ലീവ് ടു റിമെയിന്‍ നേടിയത് 200,000 പേര്‍; ലേബറിന് വിമര്‍ശനം
  • 99-കാരി രോഗിയുടെ 770,000 പൗണ്ട് അടിച്ചുമാറ്റി നഴ്‌സ്; വീട് വരെ സ്വന്തം പേരിലേക്ക് മാറ്റി!
  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions