യു.കെ.വാര്‍ത്തകള്‍

സ്റ്റാഫോര്‍ഡില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ സംഭവം; 43 കാരി അറസ്റ്റില്‍

സ്റ്റാഫോര്‍ഡില്‍ ഒരു വീട്ടില്‍ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, അവരെ കൊലപ്പെടുത്തി എന്ന സംശയത്തില്‍ 43 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ഏഴര മണിയോടെ സ്റ്റാഫോര്‍ഡ് കോര്‍പ്പറേഷന്‍ സ്ട്രീറ്റിലുള്ള ഒരു വീട്ടിലേക്ക് പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. അവിടെയാണ് രണ്ടു കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവന്‍ അവശേഷിച്ചിരുന്ന മറ്റൊരു കുട്ടിയെ പോലീസ് വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്നു.

പാകിസ്ഥാനിലുള്ള ദമ്പതികളാണ് ഈ വീട്ടില്‍ താമസിക്കുന്നത്. മൂന്ന് കുട്ടികളാണ് ഇവര്‍ക്കുള്ളത്. പത്ത് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ഇവിടെ താമസം ആരംഭിച്ചതെന്ന് അയല്‍വാസികള്‍ പറയുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. മരണമടഞ്ഞ കുട്ടികളുടെ അമ്മ എല്ലാവരുമായി സൗഹൃദത്തില്‍ കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു.

എന്നാല്‍, അടുത്തിടെ വിദേശത്ത് ഒരു ഒഴിവുകാലം ചെലവഴിച്ച് തിരിച്ചെത്തിയ അവര്‍ ആകെ മാറിയിരുന്നെന്നും ആരോടും സംസാരിക്കാതെ ഒറ്റക്ക് കഴിയുകയായിരുന്നെന്നും അവര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കൂറ്റുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions