യു.കെ.വാര്‍ത്തകള്‍

യുകെയിലാകെ വോഡാഫോണ്‍ പ്രവര്‍ത്തനം തടസപ്പെട്ടു; സൈബര്‍ ആക്രമണമല്ലെന്ന് വിവരം

യുകെയിലുടനീളം വോഡാഫോണ്‍ സേവനം തടസപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് ഇന്നലെ ഉച്ചയ്ക്ക് ശേഷം സേവനം ലഭ്യമായില്ല. ഇന്റര്‍നെറ്റ്, മൊബൈല്‍ കോളുകള്‍, വോഡാഫോണ്‍ ആപ്പ്, വെബ്‌സൈറ്റ് തുടങ്ങിയ സേവനങ്ങള്‍ പ്രവര്‍ത്തന രഹിതമായി. ഉച്ചയ്ക്ക് മൂന്നുമണിയോടെ ഡൗണ്‍ഡിറ്റക്ടര്‍ വെബ്‌സൈറ്റില്‍ ഉപഭോക്താക്കള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തു. 20 മിനിറ്റില്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 1.35 ലക്ഷത്തിന് മുകളിലെത്തി. വീടുകളിലെ ബ്രോഡ്ബാന്‍ഡ് സേവനം തകരാറിലായവരായിരുന്നു അധികവും.

ഇന്റര്‍നെറ്റ് സേവനവും കോളിങ് സേവനവും തടസ്സം നേരിട്ടു. എട്ടു ശതമാനത്തോളം പേര്‍ക്ക് മൊബൈല്‍ സിഗ്നല്‍ നഷ്ടമായി. ലണ്ടന്‍, ബര്‍മ്മിങ്ഹാം, കാര്‍ഡിഫ്, ഗ്ലോസ്‌ഗോ, മാഞ്ചസ്റ്റര്‍ എന്നീ പ്രധാന നഗരങ്ങളില്‍ തകറാറുകള്‍ നേരിട്ടു. സേവനം ഇപ്പോള്‍ പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം അറിയിക്കുന്നതായി വോഡാഫോണ്‍ വക്താവ് വ്യക്തമാക്കി.

സൈബര്‍ ആക്രമണമല്ല തടസ്സത്തിന് പിന്നലെന്നാണ് പ്രാഥമിക വിവരം. വൈകീട്ട് ആറു മണിയായപ്പോഴും വെബ്‌സൈറ്റില്‍ സേവന തകരാര്‍ റിപ്പോര്‍ട്ട് ചെയ്തത് നാലായിരത്തോളം പേരാണ്. വോഡാഫോണു യുകെയില്‍ 1.8 കോടി ഉപഭോക്താക്കളുണ്ട്. അടുത്തിടെ ത്രി നെറ്റ്വര്‍ക്കുമായി വോഡാഫോണ്‍ ലയിച്ചതോടെ യുകെയിലെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാവായി മാറിയിരുന്നു.

ഓഫ് കോം നിയമപ്രകാരം ബ്രോഡ്ബാന്‍ഡ് സേവനം രണ്ടു ദിവസത്തേലെറെ നിലച്ചാല്‍ പ്രതിദിനം 9.76 പൗണ്ട് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം. മൊബൈല്‍ സേവന തടസ്സങ്ങള്‍ക്ക് സാഹചര്യം അനുസരിച്ചുള്ള നഷ്ടപരിഹാരമാണ് നല്‍കേണ്ടിവരിക. നൂറുകണക്കിന് മലയാളി ഓണ്‍ലൈന്‍ ഉപഭോക്താക്കളും വൊഡാഫോണ്‍ തടസത്തില്‍ വലഞ്ഞു.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions