യു.കെ.വാര്‍ത്തകള്‍

കുടിയേറ്റക്കാര്‍ക്ക് വിസ കിട്ടാന്‍ ഇംഗ്ലീഷില്‍ എ-ലെവല്‍ ഭാഷാ പ്രാവീണ്യം നിര്‍ബന്ധമെന്ന് ഹോം സെക്രട്ടറി

യുകെയിലേക്ക് വിസ കിട്ടാന്‍ ഇംഗ്ലീഷില്‍ എ-ലെവല്‍ ഭാഷാ പ്രാവീണ്യം ഉണ്ടായിരിക്കണമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. ഈ ഭാഷാ ടെസ്റ്റുകളില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാകും ഇനി വിസ നല്‍കുകയെന്ന് ഷബാന മഹ്മൂദ് വ്യക്തമാക്കി.

ഇംഗ്ലീഷ് ഭാഷ സംസാരിക്കാത്തതിനാല്‍ രാജ്യത്ത് എത്തിച്ചേരുന്നവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനില്ലെന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹോം സെക്രട്ടറി പറഞ്ഞു. പുതിയ മാറ്റങ്ങള്‍ വരുന്നതോടെ ഹോം ഓഫീസിന്റെ എഴുത്ത്, വായന, സ്പീക്കിംഗ് ടെസ്റ്റുകളാണ് പാസാകേണ്ടി വരുന്നത്.

ബ്രിട്ടനിലേക്ക് അനധികൃത കുടിയേറ്റക്കാര്‍ ഒഴുകിയെത്തുമ്പോള്‍ ലേബര്‍ ഗവണ്‍മെന്റ് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. ഇതിനിടെയാണ് യുകെയിലേക്കുള്ള വരവ് കുറയ്ക്കാന്‍ ഷബാന മഹ്മൂദ് പുതിയ നിബന്ധനകള്‍ അവതരിപ്പിക്കുന്നത്.

നിലവില്‍ വിസ ലഭിക്കാന്‍ അപേക്ഷകര്‍ക്ക് ജിസിഎസ്ഇ ലെവല്‍ റീഡിംഗ്, എഴുത്ത്, സ്പീക്കിംഗ് സ്‌കില്ലുകളാണ് ആവശ്യം. എന്നാല്‍ വിദേശത്ത് ജനിച്ച പത്തിലൊന്ന് ബ്രിട്ടീഷുകാരും ഇപ്പോള്‍ അല്പം പോലും ഇംഗ്ലീഷ് പറയാത്തവരാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

9 ലക്ഷത്തിന് മുകളിലാണ് ഈ സംഖ്യ. 794,332 ആളുകള്‍ക്ക് ഇംഗ്ലീഷ് കാര്യമായി സംസാരിക്കാന്‍ അറിയില്ല. 137,876 പേര്‍ക്ക് ഒട്ടും ഇംഗ്ലീഷ് അറിയുകയുമില്ല. 'ഈ രാജ്യം വിദേശികളെ രാജ്യത്തിന് സംഭാവന നല്‍കാന്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഭാഷ പോലും അറിയാത്തവര്‍ എത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇവിടെ ജീവിക്കാന്‍ ഇംഗ്ലീഷ് അറിഞ്ഞിരിക്കണം', മഹ്മൂദ് വ്യക്തമാക്കി.

കുടിയേറ്റ നിയന്ത്രണത്തിലെ മറ്റൊരു ആയുധമായാണ് ഇംഗ്ളീഷ് നിബന്ധന കൊണ്ടുവരുന്നത്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions