യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കുട്ടികളെ ലക്ഷ്യമിട്ടു മിഠായി ബ്രാന്‍ഡുകളെ അനുകരിച്ച് നിക്കോട്ടിന്‍ ഉല്‍പന്നങ്ങള്‍; ജാഗ്രതൈ!


യുകെയില്‍ കുട്ടികളെ ലക്ഷ്യമിട്ടു മിഠായി ബ്രാന്‍ഡുകളെ അനുകരിച്ച് നിക്കോട്ടിന്‍ ഉല്‍പന്നങ്ങള്‍ വില്‍പ്പനയ്ക്കുണ്ടെന്ന് രഹസ്യ അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടികളുടെ പ്രിയപ്പെട്ട മിഠായി ബ്രാന്‍ഡുകളെ അനുകരിച്ച് ആണ് നിക്കോട്ടിന്‍ കലര്‍ന്ന ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

ഗ്ലാസ്ഗോയിലെ ഒരു കടയില്‍ നിന്ന് വാങ്ങിയ ഓറഞ്ച് മില്ല്യണ്‍സ് എന്ന് നാമകരണം ചെയ്തിരുന്ന ഒരു പൗച്ച് വാങ്ങിയപ്പോള്‍ അതില്‍ 100 മില്ലിഗ്രാം നിക്കോട്ടിന്‍ ഉണ്ടെന്ന് വില്‍പനക്കാരന്‍ വെളിപ്പെടുത്തിയതാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയാക്കിയത്. പരിശോധനയില്‍ 17 മില്ലിഗ്രാം നിക്കോട്ടിന്‍ മാത്രമാണുണ്ടായിരുന്നത് എങ്കിലും അത് ‘എക്‌സ്‌ട്രാ സ്ട്രോംഗ്’ വിഭാഗത്തില്‍ പെടുന്നതാണ്.

ഈ ഉല്‍പന്നങ്ങള്‍ കുട്ടികളില്‍ ആകര്‍ഷണം ഉളവാക്കുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും, പാക്കേജിംഗ് സ്വീറ്റ്സ് പോലെയായതിനാല്‍ അപകടകരമാണെന്നും ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചില പായ്ക്കറ്റുകളില്‍ നിര്‍മ്മാതാവിന്റെ വിലാസം, മുന്നറിയിപ്പ് ചിഹ്നങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു. തങ്ങളുടെ ബ്രാന്‍ഡിന്റെ പേര് അനുമതിയില്ലാതെയാണ് ഉപയോഗിച്ചത് എന്ന് ഗോള്‍ഡന്‍ കാസ്കറ്റ് ലിമിറ്റഡ് എന്ന മിഠായി നിര്‍മ്മാതാക്കള്‍ പറഞ്ഞു.


ഇത്തരം നിക്കോട്ടിന്‍ കലര്‍ന്ന ഉത്പന്നങ്ങള്‍ ഇപ്പോള്‍ നിയമപരമായി നിയന്ത്രണമില്ലാത്തതിനാല്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് പോലും ഇത് എളുപ്പത്തില്‍ ലഭ്യമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചിലര്‍ പുകവലി നിര്‍ത്താനായി ഈ ഉല്‍പന്നം ഉപയോഗിച്ചാലും പലരും ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് പൂര്‍ണ്ണമായും അടിമയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളില്‍ പോലും കുട്ടികള്‍ ഇത് രഹസ്യമായി ഉപയോഗിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions