യുകെ കുടിയേറ്റം ഒട്ടും എളുപ്പമാകില്ല; പോസ്റ്റ് സ്റ്റഡി വിസ കാലയളവ് ഒന്നര വര്‍ഷം മാത്രമാകുന്നു
വിദേശ കുടിയേറ്റം കുറയ്ക്കാന്‍ യുകെ കൊണ്ടുവരുന്നത് കര്‍ശന നയങ്ങള്‍. 2026 ജനുവരി എട്ടിന് പുതിയ കുടിയേറ്റ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ പോസ്റ്റ് സ്റ്റഡി വിസയുടെ കാലാവധി ഒന്നര വര്‍ഷമായി കുറയ്ക്കും. ഇമിഗ്രേഷന്‍ സ്‌കില്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നതും കുടിയേറ്റം ലക്ഷ്യമിടുന്നവര്‍ക്കു കനത്ത തിരിച്ചടിയാണ്.
ഇംഗ്ലീഷ് ഭാഷാ യോഗ്യത നിര്‍ബന്ധമാക്കികൊണ്ടുള്ള നിയമം ചൊവ്വാഴ്ചയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അതിനു പിന്നാലെയാണ് പോസ്റ്റ് സ്റ്റഡി വിസയുടെ കാലാവധി കുറയ്ക്കുന്നത്. നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ അപേക്ഷിക്കുന്ന കുടിയേറ്റക്കാര്‍ ഇനി മുതല്‍ എ ലെവലിന് തുല്യമായ ഇംഗ്ലീഷ് നിലവാരം തെളിയിക്കണം. ഇതിനായി ഹോം ഓഫീസിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഇംഗ്ലീഷ് ഭാഷാ പരീക്ഷ ഉയര്‍ന്ന നിലയില്‍ പാസാകണം. വിസ അപേക്ഷാ പ്രക്രിയയുടെ ഭാഗമായി ഇതിന്റെ ഫലങ്ങള്‍ പരിശോധിക്കും.
വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന തൊഴിലുടമകള്‍ നല്‍കേണ്ട ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ് 32 ശതമാനം വര്‍ധിച്ചു. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം ബിരുദ തലത്തിലുള്ള ജോലി കണ്ടെത്താനുള്ള പോസ്റ്റ് സ്റ്റഡി വിസ നിലവില്‍ രണ്ടു വര്‍ഷമാണ്. ഇതു മാസമായി കുറയ്ക്കുകയാണ്. 2027 ജനുവരി മുതല്‍ ഇതു നിലവില്‍ വരും.
വിദ്യാര്‍ത്ഥി വിസയ്ക്കുള്ള സാമ്പത്തിക ആവശ്യകതകള്‍ വരും വര്‍ഷങ്ങളില്‍ കൂടും. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ചെലവുകള്‍ വഹിക്കാന്‍ അക്കൗണ്ടില്‍ മതിയായ പണമുണ്ടെന്ന് തെളിയിക്കേണ്ടിവരും. ഹൈ പൊട്ടന്‍ഷ്യല്‍ ഇന്‍ഡിവിജ്വല്‍ വീസയുടെ വിപുലീകരണവും പ്രധാനമാണ്. പ്രതിവര്‍ഷം 8000 അപേക്ഷകള്‍ വരെയായിരിക്കും അതിന്റെ പരിധി.
ബ്രിട്ടനിലേക്ക് വരുന്ന വിദേശ ജോലിക്കാരുടെ എണ്ണം ഒരു വര്‍ഷം 100000 ആയി പരിമിതപ്പെടുത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.