യു.കെ.വാര്‍ത്തകള്‍

ഒരു ഭാഗത്ത് വാറ്റ് കൂട്ടിയും മറുഭാഗത്ത് വാറ്റ് കുറച്ചും ഫണ്ട് സ്വരൂപിക്കാന്‍ ചാന്‍സലര്‍

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഏതാണ്ട് ആ വഴിക്കാണ് നീങ്ങുന്നത്. ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിച്ച് വരുമാനം കൂട്ടാതെ മാര്‍ഗല്ലാത്ത അവസ്ഥയില്‍ ജനരോഷം തണുപ്പിക്കാന്‍ ചില ഇളവുകള്‍ക്കും ശ്രമം. കുടുംബ ബജറ്റുകളില്‍ ചെറിയ ഇളവുകള്‍ അനുവദിക്കാനാണ് റീവ്‌സിന്റെ നീക്കം.

ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായമായി എനര്‍ജി ബില്ലുകളിലെ വാറ്റ് കുറയ്ക്കാനാണ് റീവ്‌സിന്റെ പദ്ധതി. ജീവിതച്ചെലവ് പ്രതിസന്ധി മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുമ്പോള്‍ കൃത്യമായി ലക്ഷ്യമിട്ടുള്ള നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റീവ്‌സ് വ്യക്തമാക്കി. കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനൊപ്പം കണക്കുകള്‍ ബാലന്‍സ് ചെയ്ത് നിര്‍ത്താനുള്ള യത്‌നത്തിലാണ് അവര്‍.

നിലവില്‍ ഇന്ധന ബില്ലുകളില്‍ അഞ്ച് ശതമാനമാണ് വാറ്റ്. ഇത് ഒഴിവാക്കുന്നത് കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 86 പൗണ്ട് ലാഭം നല്‍കും. ഇത് നടപ്പാക്കാന്‍ ട്രഷറിക്ക് 1.75 ബില്ല്യണ്‍ പൗണ്ട് ചെലവ് വരും. അതേസമയം ഈ കുറയ്ക്കലിന് പിന്‍പറ്റി മറ്റ് വാറ്റുകള്‍ ഉയര്‍ത്താന്‍ ചാന്‍സലര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വാറ്റിന്റെ പ്രധാന നിരക്ക് 1 ശതമാനം പോയിന്റ് മാത്രം ഉയര്‍ത്തിയാല്‍ വര്‍ഷത്തില്‍ 9.9 ബില്ല്യണ്‍ പൗണ്ട് ഖജനാവിലേക്ക് ഒഴുകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് പറയുന്നു. എന്നാല്‍ ബജറ്റില്‍ ഇതത്തരമൊരു പ്രഖ്യാപനം ഉള്‍പ്പെടുത്തുന്നത് ഇന്‍കം ടാക്‌സ് ഉയര്‍ത്തുന്നതിനേക്കാള്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. വ്യക്തികളുടെ യഥാര്‍ത്ഥ വരുമാനത്തില്‍ 3 ശതമാനം കുറവാണ് ഇത് മൂലം സൃഷ്ടിക്കപ്പെടുകയെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് & സോഷ്യല്‍ റിസര്‍ച്ച് മുന്നറിയിപ്പ് നല്‍കുന്നു.

ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും ഉള്‍പ്പെടുന്ന കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്ന് സ്കൈ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് വ്യക്തമാക്കി.

നികുതി വര്‍ധനയും ചെലവ് ചുരുക്കലും ഏറ്റവും കൂടുതല്‍ ബാധിക്കുക കുറഞ്ഞ വരുമാനക്കാരെയും ക്ഷേമപദ്ധതികളില്‍ ആശ്രയിക്കുന്നവരെയും ആയിരിക്കും. ഇന്ധനച്ചെലവ്, ഭക്ഷ്യവില, വീടുവാടക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള ചെലവുകള്‍ കൂടുമ്പോള്‍ ഇവരുടെ ജീവിതച്ചെലവ് വന്‍തോതില്‍ ഉയരുമെന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍ പൊതുസേവനങ്ങളിലെ ചില ചെലവുകള്‍ ചുരുക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ തുടങ്ങിയ മേഖലകളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions