കാര്‍ഡിഫ് കൗണ്‍സില്‍ പാര്‍ക്കിങ് ഫീസ് സംബന്ധിച്ച് വ്യത്യസ്ഥ തീരുമാനമെടുത്തിരിക്കുകയാണ്. ഇതനുസരിച്ചു വലിയ വാഹനങ്ങള്‍ക്ക് കൂടുതല്‍ പാര്‍ക്കിങ് ഫീസ് ഈടാക്കാനാണ് തീരുമാനം. യുകെയില്‍ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ പദ്ധതി അനുസരിച്ച് 2400 കിലോയിലേറെ ഭാരമുള്ള വാഹനങ്ങള്‍ക്ക് അധിക ഫീസ് ഈടാക്കും. ഇലക്ട്രിക് അല്ലാത്ത വാഹനങ്ങള്‍ക്ക് ഈ പരിധി പിന്നീട് രണ്ടായിരം കിലോഗ്രാമായി കുറയ്ക്കും. വലിയ വാഹനങ്ങള്‍ കൂടുതല്‍ സ്ഥലം ഉപയോഗിക്കുന്നതായി കൗണ്‍സില്‍ പറയുന്നു.
എസ്യുവികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ് റോഡുകളില്‍. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 3 ശതമാനത്തില്‍ നിന്ന് 30 ശതമാനം വര്‍ധനവാണ് വലിയ വാഹനങ്ങളുടെ കാര്യത്തിലുള്ളത്. വലിയതും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങള്‍ക്ക് അധിക ഫീസ് ഈടാക്കുന്ന രീതി ആലോചിക്കേണ്ടതാണെന്നും ക്ലീന്‍ സ്റ്റീസ് ക്യാമ്പെയ്ന്‍ ഗ്രൂപ്പിന്റെ യുകെ തലവന്‍ ഒലിവര്‍ ലോര്‍ഡ് പറഞ്ഞു.
പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയപ്പോള്‍ വലിയ വാഹനങ്ങള്‍ക്ക് കൂടുതല്‍ ഫീസ് ഈടാക്കുന്നതിനെ 66 ശതമാനം പേര്‍ അനുകൂലിച്ചു. ഇതോടെ കൗണ്‍സിലിന്റെ തീരുമാനം നടപ്പാവുകയായിരുന്നു.