യു.കെ.വാര്‍ത്തകള്‍

സ്ത്രീകളുമായുള്ള അവിഹിത വിവരണം ലീക്കായി; ഇംഗ്ലണ്ട് മുന്‍ നായകന്‍ 'ഒളിവില്‍'!

ഇംഗ്ലണ്ടിന് ആദ്യ ട്വന്റി ലോകകപ്പ് നേടിക്കൊടുത്ത ക്രിക്കറ്റ് താരവും അസിസ്റ്റന്റ് കോച്ചുമായിരുന്ന പോള്‍ കോളിങ് വുഡ് 'ഒളിവില്‍'! വഴിവിട്ട സ്വകാര്യ ജീവിതം പുറത്തുവന്നതിന് പിന്നാലെ കോടികളുടെ നികുതി വെട്ടിപ്പ് കൂടി പുറത്തായതോടെയാണ് കോളിങ് വുഡ് മുങ്ങിയിരിക്കുന്നത് എന്നാണു വാര്‍ത്തകള്‍.

കഴിഞ്ഞ ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് കോളിങ് വുഡ് അവസാനമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ആഷസിന് കോളിങ് വുഡ് ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.
വ്യക്തിപരമായ കാര്യങ്ങളാല്‍ അവധിയെടുക്കുന്നുവെന്ന് മാത്രമാണ് കോളിങ് വുഡ് അറിയിച്ചിട്ടുള്ളത്.

2023 ഏപ്രിലിലാണ് കോളിങ് വുഡിന്റെ ലീക്ക്ഡ് ഓഡിയോയുടെ കാര്യം മുന്‍ താരവും ടീം മേറ്റുമായിരുന്ന ഗ്രേയം സ്വാന്‍ തുറന്നുപറഞ്ഞത്. അശ്ലീലം കലര്‍ന്ന ഓഡിയോ ക്ലിപ് ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ അതിനകം സജീവ ചര്‍ച്ചയായിരുന്നു. ഒന്നിലേറെ സ്ത്രീകളുമായി ബന്ധത്തിലേര്‍പ്പെട്ടതിന്റെ വിവരണമായിരുന്നു ഓഡിയോയിലുണ്ടായിരുന്നത്. ഇതാണ് വിവാദത്തിന് വഴി തെളിച്ചത്.

മുമ്പും താരം വിവാദത്തിലായിരുന്നു. 2007 ല്‍ ട്വന്റി 20 ലോകകപ്പ് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്നതിനിടെ കോളിങ് വുഡിനെ കേപ് ടൗണ്‍ സ്ട്രിപ് ക്ലബില്‍ കണ്ടതായി വാര്‍ത്തകളുണ്ടായിരുന്നു. ക്ലബില്‍ നിന്നും താരം നേരത്തെ പോന്നുവെന്ന് വാദിച്ചുവെങ്കിലും ആയിരം പൗണ്ടാണ് അന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പിഴയീടാക്കിയത്.

വിന്‍ഡീസിനോട് ദയനീയമായി തോറ്റ ശേഷം ബാര്‍ബോഡോസ് ബീച്ചില്‍ യുവതിയെ ചുംബിച്ചു നില്‍ക്കുന്ന കോളിങ് വുഡിന്റെ ചിത്രങ്ങളും വൈറലായിരുന്നു.49 കാരനായ കോളിങ് വുഡ് നിലവില്‍ വിവാഹ മോചിതനാണ്.

എച്ച്എം റവന്യൂ കസ്റ്റംസുമായുള്ള നിയമ പോരാട്ടവും കോളിങ് വുഡ് തോറ്റതോടെ രണ്ടു കോടിയോളം രൂപ നികുതിയിനത്തിലും അടയ്ക്കണം.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions