ബ്രിട്ടീഷ് രാജ കുടുംബത്തിന് ഏറെ നാണക്കേടായിരുന്ന സംഭവമാണ് രാജകുടുംബാംഗമായ പ്രിന്‍സ് ആന്‍ഡ്രൂവുമായി ബന്ധപ്പെട്ടു വന്ന പീഡന വാര്‍ത്തകള്‍. ലൈംഗീക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള വിവാദം ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തന്റെ പദവികളും ബഹുമതികളും ഒഴിവാക്കുകയാണ് പ്രിന്‍സ് ആന്‍ഡ്രൂ. രാജകുടുംബത്തിന്റെ തീരുമാനം മുന്‍നിര്‍ത്തിയെന്നാണ് വിശദീകരണം. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.
എലിസബത്ത് രാജ്ഞി നല്‍കിയ യോര്‍ക്ക് ഡ്യൂക്ക് പദവിയാണ് ആന്‍ഡ്രൂ ഒഴിഞ്ഞിരിക്കുന്നത്. മുന്‍ഭാര്യ സാറ ഫെര്‍ഗസണിനും ഡച്ചസ് ഓഫ് യോര്‍ക്ക് പദവി നഷ്ടമാകും. എന്നാല്‍ മക്കളായ ബിയാട്രിസ്, യൂജീനി എന്നിവര്‍ പ്രിന്‍സസ് പദവിയില്‍ തുടരും. ആന്‍ഡ്രൂവിന് പ്രിന്‍സ് പദവിയുണ്ട്. ഔദ്യോഗിക രാജകീയ ചുമതലകളില്ല. വിന്‍ഡ്‌സറിലെ സ്വകാര്യ വസതിയായ റോയല്‍ ലോഡ്ജിലാണ് അദ്ദേഹം തുടരാന്‍ സാധ്യത.
17 വയസ്സുള്ളപ്പോള്‍ ആന്‍ഡ്രൂ തന്നെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന വിര്‍ജീനിയ ഗിയൂഫ്രെയുടെ പരാതി ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. 2022 ല്‍ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കി. എന്നാല്‍ എല്ലാവരും അറിഞ്ഞു.ഗിയൂഫ്രെയുടെ ആത്മഹത്യയ്ക്ക് ശേഷംപ്രസിദ്ധീകരിച്ച ഓര്‍മ്മ കുറിപ്പും കേസ് വീണ്ടും ചര്‍ച്ചയാക്കിയിരുന്നു.