യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ മൊബൈല്‍ ഫോണ്‍ മോഷണം വ്യാപകം; പിന്നില്‍ രാജ്യാന്തര ശൃംഖല

യുകെ തലസ്ഥാനത്തു മൊബൈല്‍ ഫോണ്‍ മോഷണം സാധാരണ സംഭവമായി മാറിയതായി റിപ്പോര്‍ട്ട്. മലയാളികള്‍ അടക്കം നിരവധി വിനോദസഞ്ചാരികള്‍ തങ്ങളുടെ ഫോണുകള്‍ മോഷ്ടിക്കപ്പെട്ട ദുരനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ലണ്ടനില്‍ 80,000 ഫോണുകളാണ് മോഷണം പോയത്.

നഗരമധ്യത്തില്‍ മുഖംമൂടി ധരിച്ചും ഇലക്ട്രിക് ബൈക്കുകളില്‍ സഞ്ചരിച്ചും വരുന്ന കള്ളന്മാര്‍ പട്ടാപ്പകല്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഫോണുകള്‍ തട്ടിയെടുത്ത് നിമിഷനേരം കൊണ്ട് രക്ഷപ്പെടുന്നതാണ് പതിവ്. ഇത്തരം കേസുകള്‍ക്ക് നേരത്തെ പൊലീസ് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. അമിത ജോലി ഭാരം കാരണം ഫോണ്‍ മോഷണക്കേസുകള്‍ക്ക് കുറഞ്ഞ മുന്‍ഗണനയായിരുന്നു, ഇത് കുറ്റവാളികള്‍ മുതലെടുക്കാന്‍ ഇടയാക്കി.

മോഷണങ്ങളുടെ വ്യാപകത ലണ്ടനെ യൂറോപ്പിലെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമെന്ന കുപ്രസിദ്ധിയിലേക്ക് നയിച്ചു. കഴിഞ്ഞ മാസം സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ ഷോപ്പുകളില്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 2,000-ത്തോളം മോഷ്ടിക്കപ്പെട്ട ഫോണുകളും രണ്ട് ലക്ഷത്തോളം പൗണ്ടും പിടിച്ചെടുത്തു.

ആദ്യഘട്ടത്തില്‍ ചെറുകിട കള്ളന്മാര്‍ പെട്ടെന്ന് പണം സമ്പാദിക്കാന്‍ നടത്തുന്ന പോക്കറ്റടി എന്ന നിലയിലാണ് ഫോണ്‍ മോഷണം പൊലീസ് കണ്ടിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ വലിയ സ്വാധീനമുള്ള രാജ്യാന്തര കുറ്റകൃത്യ ശൃംഖല ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. മോഷ്ടിക്കപ്പെട്ട 40,000-ത്തിലേറെ ഫോണുകള്‍ ചൈന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോണുകള്‍ തീവ്രവാദികളുടെ പക്കല്‍ എത്തുന്നുണ്ടെന്ന് സംശയവും ശക്തമാണ്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions