യു.കെ.വാര്‍ത്തകള്‍

യുകെയില്‍ സ്വാധീനമുള്ള 50 ന്യൂനപക്ഷ ആരോഗ്യ പ്രവര്‍ത്തകരില്‍ ഇടം പിടിച്ചു മലയാളി നഴ്‌സും

ലണ്ടന്‍: യുകെ ആരോഗ്യമേഖലയിലെ ഏറ്റവും സ്വാധീനമുള്ള 50 ന്യൂനപക്ഷ ആരോഗ്യ പ്രവര്‍ത്തകരില്‍ ഇടം പിടിച്ചു മലയാളി നഴ്‌സും. 50 പേര്‍ അടങ്ങിയ, കറുത്തവര്‍ഗ്ഗക്കാര്‍, ഏഷ്യക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍ (BAME) എന്നിവരുടെ പട്ടികയിലാണ് മലയാളി നഴ്സായ സജന്‍ സത്യന്‍ ഇടം നേടിയത്. ഹെല്‍ത്ത് സര്‍വീസ് ജേണല്‍ (HSJ) പ്രസിദ്ധീകരിച്ച പട്ടികയിലാണ് എയര്‍ഡേല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നഴ്‌സും 'അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്‌സസ്' (Alliance of Senior Kerala Nurses - ASKeN) സ്ഥാപകനുമായ സജന്‍ സത്യനെ തിരഞ്ഞെടുത്തത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, ഇമിഗ്രേഷന്‍ മന്ത്രി സീമ മല്‍ഹോത്ര, റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് പ്രസിഡന്റ് മുംതാസ് പട്ടേല്‍ എന്നിവരും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

യുകെയിലേക്ക് പുതുതായി എത്തുന്ന നഴ്സുമാര്‍ക്ക് പിന്തുണ നല്‍കാനും, ഇവിടെയുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കാനും വേണ്ടിയാണ് സജന്‍ സത്യന്‍ ASKeN സ്ഥാപിച്ചത്. എന്‍എച്ച്എസ്, അക്കാദമിക, ഗവേഷണ മേഖലകളിലെ ഉയര്‍ന്ന തസ്തികകളില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവായതിനാല്‍, കരിയറില്‍ മുന്നോട്ട് വരുന്നവര്‍ക്ക് മാതൃകയാക്കാന്‍ ആളില്ലാത്ത അവസ്ഥ ASKeN-ന്റെ പ്രധാന ശ്രദ്ധാ വിഷയമാണ്.

2009-ല്‍ ചാര്‍ജ് നഴ്സായി എന്‍എച്ച്എസില്‍ ചേര്‍ന്ന ശേഷം നോര്‍ത്ത്, മിഡ്‌ലാന്‍ഡ്‌സിലെ വിവിധ ട്രസ്റ്റുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അഡ്വാന്‍സ്ഡ് നഴ്സ് പ്രാക്ടീഷണറായും, ലീഡ്സ് ടീച്ചിങ് ഹോസ്പിറ്റല്‍സ് ട്രസ്റ്റില്‍ ലീഡ് അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രാക്ടീഷണറായും പ്രവര്‍ത്തിച്ച ശേഷം ഹെല്‍ത്ത് എജ്യുക്കേഷന്‍ ഇംഗ്ലണ്ടിലും സേവനമനുഷ്ഠിച്ചു. 2023ലാണ് അദ്ദേഹം നിലവിലെ തസ്തികയായ എയര്‍ഡേല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ഡെപ്യൂട്ടി ചീഫ് നഴ്സായി ചുമതലയേറ്റത്.

കേരളത്തില്‍ നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം കുറച്ചുകാലം ഇന്ത്യയില്‍ അധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇംഗ്ലണ്ടിലെത്തിയ ശേഷം നഴ്സിങ്ങില്‍ എംഎസ്‌സി ബിരുദം നേടി. രാജ്യാന്തര തലത്തില്‍ വിദ്യാഭ്യാസം നേടിയ നഴ്സുമാര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നതില്‍ അദ്ദേഹം സജീവമായി പങ്കാളിയാവുകയും, ചീഫ് നഴ്സിങ് ഓഫിസറുടെ ഇന്റര്‍നാഷനല്‍ നഴ്സിങ് അസോസിയേഷന്‍ ഡയസ്‌പോറ ഗ്രൂപ്പില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

ഭാര്യ അനൂപ സജന്‍, മിയ, മിലന്‍ എന്നിവരാണ് മക്കള്‍. വര്‍ക്കല സ്വദേശിയായ ഇദ്ദേഹം യുക്മ മുന്‍ ജോയ്ന്റ് സെക്രട്ടറിയാണ്. മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പ്രവര്‍ത്തകനാണ്.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions