യു.കെ.വാര്‍ത്തകള്‍

യുകെയില്‍ 'സോഷ്യല്‍ കെയര്‍ ഓസ്കാര്‍' തിളക്കവുമായി മലയാളി നഴ്സ്; കൊല്ലം സ്വദേശിനി നേടിയത് ഗോള്‍ഡ് മെഡല്‍

യുകെയിലെ മലയാളി സമൂഹത്തിനു അഭിമാനമായി 'സോഷ്യല്‍ കെയര്‍ ഓസ്കാര്‍' തിളക്കവുമായി മലയാളി നഴ്സ്. സോഷ്യല്‍ കെയര്‍ മേഖലയിലെ മുന്നണി പോരാളികളുടെ അസാധാരണ സേവനങ്ങളെ ആദരിക്കുന്ന 'സോഷ്യല്‍ കെയര്‍ ഓസ്കാര്‍' നേടിയത് കൊല്ലം സ്വദേശിനിയാണ്. കൊല്ലം ജില്ലയിലെ കുണ്ടറ നെടുമ്പായിക്കുളം സ്വദേശിനിയായ ഷൈനി സ്കറിയ ആണ് ‘വെയില്‍സ് കെയര്‍ അവാര്‍ഡ് 2025’ ലെ ഗോള്‍ഡ് മെഡല്‍ നേടി യുകെ മലയാകികള്‍ അഭിമാനമായി മാറിയത്.

വെയില്‍സ് സര്‍ക്കാര്‍ എല്ലാവര്‍ഷവും നല്‍കിവരുന്ന ഈ അവാര്‍ഡില്‍ 'ഇന്‍ഡിപെന്‍ഡന്റ് സെക്ടര്‍ നഴ്സ് ഓഫ് ദ ഇയര്‍' (Independent Sector Nurse of the Year Award) വിഭാഗത്തിലാണ് ഷൈനി ഈ നേട്ടം കരസ്ഥമാക്കിയത്. വെയില്‍സിലെ റയ്ദറിലുള്ള കരോണ്‍ ഗ്രൂപ്പിലെ സീനിയര്‍ നഴ്സാണ് ഷൈനി.

വെയില്‍സിലെ ആരോഗ്യ മേഖലയിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കണക്കാക്കുന്ന ഈ പുരസ്‌കാരത്തിനായി നിരവധി തദ്ദേശീയര്‍ ഉള്‍പ്പടെയുള്ളവര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. കാര്‍ഡിഫ് ഹോളണ്ട് ഹൗസ് ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ അനേകം പേരെ പിന്നിലാക്കിയാണ് ഷൈനി ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കിയത്. വെയില്‍സിലെ ആരോഗ്യ മന്ത്രി ജെറമി മൈല്‍സിന്റെ കയ്യൊപ്പോട് കൂടിയ സര്‍ട്ടിഫിക്കറ്റും പുരസ്കാരവുമാണ് ലഭിച്ചത്.

ഷൈനിക്ക് ലഭിച്ച അവാര്‍ഡ് നഴ്സിങ് മേഖലയിലെ ആത്മാര്‍ത്ഥ സേവനത്തിന് ലഭിച്ച അംഗീകാരമാണെന്ന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പറഞ്ഞു. സൗദി അറേബ്യയിലെ ​റിയാദില്‍ നഴ്സായി സേവനമനുഷ്ഠിച്ച ശേഷമാണ് ഷൈനി 2020 ല്‍ വെയില്‍സിലേക്ക് എത്തുന്നത്. റിയാദിലെ കുട്ടികളുടെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലായിരുന്നു ജോലി.

കുണ്ടറ തൃപ്പിലഴികം സ്വദേശിയായ ജേക്കബ് തരകനാണ് ഭര്‍ത്താവ്. മക്കള്‍: മന്ന, ഹന്ന. ഹെറിഫോര്‍ഡ് സെന്റ് ബഹനാന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ മാനേജിങ് കമ്മിറ്റി അംഗങ്ങളായി ഇരുവരും പ്രവര്‍ത്തിച്ചിരുന്നു.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions