യു.കെ.വാര്‍ത്തകള്‍

ബലാത്സംഗത്തിലൂടെ ജനിച്ച കുട്ടികളുടെ പിതൃത്വാവകാശം ഇനി കുറ്റവാളികള്‍ക്കില്ല!

ബലാത്സംഗത്തിലൂടെ ജനിച്ച കുട്ടികളുടെ പിതൃത്വാവകാശം ഇനി കുറ്റവാളികള്‍ക്കില്ല! കുറ്റവാളി പിതാക്കന്മാര്‍ക്ക് ഇനി മാതാപിതൃ അവകാശം ലഭിക്കില്ലെന്നത് ഉറപ്പാക്കുന്ന പുതിയ നിയമഭേദഗതി യുകെയില്‍ അവതരിപ്പിച്ചു. പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിരിക്കുന്ന വിക്ടിംസ് ആന്റ് കോര്‍ട്ട്സ് ബില്ലിലേയ്ക്കുള്ള സര്‍ക്കാര്‍ അനുകൂല ഭേദഗതിയിലാണ് ഈ മാറ്റം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറ്റവാളിയായ പിതാവിന് ഇനി കുട്ടിയുടെ വിദ്യാഭ്യാസം, ചികിത്സ, യാത്ര തുടങ്ങിയ കാര്യങ്ങളിള്‍ അഭിപ്രായം പറയാനോ ഇടപെടാനോ അധികാരമുണ്ടാകില്ല.

ലേബര്‍ പാര്‍ട്ടി എംപി നറ്റാലി ഫ്ലീറ്റ് ആണ് ഈ നിയമ പരിഷ്കാരത്തിനായി മുന്നിട്ടിറങ്ങിയത്. 15-ാം വയസില്‍ ഒരു മുതിര്‍ന്ന പുരുഷന്‍ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നും അതില്‍ നിന്നാണ് കുട്ടി ജനിച്ചതെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ഈ നിയമം ബലാത്സംഗം നേരിട്ട സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെ മുന്‍നിര്‍ത്തുന്നതാണ് എന്ന് ഫ്ലീറ്റ് പറഞ്ഞു. ബലാത്സംഗം വഴി ജനിച്ച കുട്ടികളോടുള്ള പിതൃത്വാവകാശം കുറ്റവാളികള്‍ ഉപയോഗിച്ച് സ്ത്രീകളെ നിശ്ശബ്ദരാക്കാനുള്ള ഒരു ആയുധമായിട്ടാണ് വിനിയോഗിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഡെപ്യൂട്ടി പ്രൈംമിനിസ്റ്റര്‍ ഡേവിഡ് ലാമി ഈ നിയമം നീതി സംവിധാനത്തിന്‍ മേല്‍ ജനവിശ്വാസം ഊട്ടി ഉറപ്പിക്കാനുള്ള നിര്‍ണായക നടപടിയാണെന്ന് പറഞ്ഞു. കുട്ടികളുടെയും അമ്മമാരുടെയും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ നീക്കം എടുത്തതെന്നും, ഭാവിയില്‍ ഇത്തരം കുറ്റവാളികള്‍ക്ക് വീണ്ടും തങ്ങളുടെ ഇരകളെ വേദനിപ്പിക്കാന്‍ അവസരം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ഗവണ്‍മെന്റിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് ഈ നിയമപരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതെന്ന് വിക്ടിംസ് ആന്റ് വയലന്‍സ് എഗൈന്‍സ്റ്റ് വിമണ്‍ മന്ത്രിയായ അലക്സ് ഡേവിസ്-ജോണ്‍സും വ്യക്തമാക്കി.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions