യു.കെ.വാര്‍ത്തകള്‍

നോട്ടിംഗ്ഹാമില്‍ കാണാതായ മലയാളിയെ സുരക്ഷിതനായി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍


നോട്ടിംഗ്ഹാമില്‍ നിന്നും നാല് ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ മലയാളിയെ സുരക്ഷിതനായി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. മലയാളി ഗൃഹനാഥന്‍ സ്റ്റീഫന്‍ ജോര്‍ജി(47)നെ കണ്ടെത്തിയെന്ന വിവരം യുകെയിലെ മലയാളി സമൂഹത്തിനു ആശ്വാസമായി.

സ്റ്റീഫനെ കണ്ടെത്തിയതായി നോട്ടിംഗ്ഹാംഷയര്‍ പൊലീസ് സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവന്നിരിക്കുന്നത് . നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇദ്ദേഹം സുരക്ഷിതനാണെന്ന് മാത്രമാണ് ലഭ്യമായ വിവരം. സ്വാന്‍സിയില്‍ നിന്നുമാണ് സ്റ്റീഫന്‍ ജോര്‍ജ്ജിനെ കണ്ടെത്തിയത് എന്നാണു വിവരം.

സ്റ്റീഫനെ 19-ന് ഉച്ചയ്ക്ക് വെസ്റ്റ് ബ്രിഡ്‌ഫോര്‍ഡ് പ്രദേശത്ത് അവസാനമായി കണ്ടതിനു ശേഷം പിന്നീട് വിവരമൊന്നുമില്ലെന്നു കാണിച്ചു കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പൊലീസും പ്രാദേശിക സമൂഹവും ചേര്‍ന്നുള്ള വ്യാപകമായ തിരച്ചിലിനൊടുവിലാണ് ഫലമുണ്ടായത്.

പിസ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം പതിവ് പോലെ ഞായറാഴ്ച ജോലിക്കായി സൈക്കിളില്‍ യാത്ര ആരംഭിച്ചതാണ്. എന്നാല്‍ ജോലി സ്ഥലത്തു എത്താതിരുന്നതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും കുടുംബത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് കുടുംബം പള്ളി ഭാരവാഹികള്‍ അടക്കം ചേര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ജോര്‍ജിന്റെ സഞ്ചാര വഴികളെ കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല.

സാധ്യമായ സ്ഥലങ്ങളില്‍ എല്ലാം കുടുംബം തിരയുകയും പ്രദേശത്തെ മലയാളികളുടെ സഹായത്തോടെ സോഷ്യല്‍ മീഡിയ വഴിയും ഒക്കെ അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭ്യമല്ല. ഇദ്ദേഹം പോകാനിടയുള്ള മുഴുവന്‍ സ്ഥലങ്ങളിലും വീട്ടുകാര്‍ തിരക്കിയിട്ടും സൂചനകള്‍ ഒന്നും ലഭ്യമല്ല. ഇതേത്തുടര്‍ന്നാണ് പോലീസ് പൊതുജന സഹായം തേടി ജോര്‍ജിനെക്കുറിച്ചുള്ള വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിച്ചത്.

  • ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് വര്‍ധിപ്പിക്കില്ലെന്നു ചാന്‍സലര്‍
  • എന്‍എച്ച്എസില്‍ കൂടുതല്‍ സമരങ്ങള്‍ക്ക് നോട്ടീസ് നല്‍കി ആര്‍സിഎന്‍ അടക്കം യൂണിയനുകള്‍
  • സ്വകാര്യ കാര്‍ പാര്‍ക്കിങ്ങില്‍ ഡ്രൈവര്‍മാരെ പിഴിയുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍
  • ബസുകളില്‍ മൊബൈലില്‍ പാട്ടോ വീഡിയോകളോ വയ്ക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ!
  • ഒരു വര്‍ഷത്തിനിടെ ലീവ് ടു റിമെയിന്‍ നേടിയത് 200,000 പേര്‍; ലേബറിന് വിമര്‍ശനം
  • 99-കാരി രോഗിയുടെ 770,000 പൗണ്ട് അടിച്ചുമാറ്റി നഴ്‌സ്; വീട് വരെ സ്വന്തം പേരിലേക്ക് മാറ്റി!
  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions