യു.കെ.വാര്‍ത്തകള്‍

ഇന്‍കം ടാക്‌സില്‍ തൊടാന്‍ റീവ്‌സ്; പ്രകടനപത്രികയ്ക്ക് വിരുദ്ധം

ധനക്കമ്മി പരിഹരിക്കുന്നതിനായി പ്രകടനപത്രികയിലെ വാഗ്ദാനം ലംഘിക്കാന്‍ ആലോചിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ഇന്‍കം ടാക്സ് ബേസിക് റേറ്റില്‍ 1 പെന്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ട്രഷറി തലപുകയ്ക്കുകയാണ്.

ബജറ്റില്‍ 30 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി നേരിടുന്നസാഹചര്യത്തിലാണ് ഇന്‍കം ടാക്‌സില്‍ കൈവെയ്ക്കാന്‍ റീവ്‌സ് നിര്‍ബന്ധിതമാകുന്നത്. പാര്‍ട്ടിയുടെ പ്രധാന പ്രകടനപത്രികാ വാഗ്ദാനം ആയത് കൊണ്ട് തന്നെ ഇത് ലംഘിക്കാന്‍ ഏറെ ചര്‍ച്ചകള്‍ ആവശ്യമായി വരും. സജീവമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്.

ഇന്‍കം ടാക്‌സ് വര്‍ദ്ധന മാത്രമാണ് റീവ്‌സ് ഉദ്ദേശിക്കുന്ന തരത്തില്‍ പണം കണ്ടെത്താന്‍ സഹായിക്കുന്ന പോംവഴിയെന്നാണ് ട്രഷറിയിലെയും, നം.10-ലെയും ചില ഉപദേശകര്‍ വിശ്വസിക്കുന്നത്. ഇത് നടപ്പാക്കിയാല്‍ പിന്നീട് നികുതി വര്‍ദ്ധനവുകള്‍ ആവശ്യമായി വരില്ലെന്നാണ് ഇവരുടെ ന്യായം. എന്നാല്‍ കഴിഞ്ഞ ബജറ്റിന്റെ ഘട്ടത്തിലും ഇനിയൊരു നികുതി വേട്ട ഉണ്ടാകില്ലെന്നാണ് റീവ്‌സ് പ്രഖ്യാപിച്ചിരുന്നത്.

പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം ലംഘിക്കുമ്പോള്‍ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകുമെന്ന ആശങ്ക റീവ്‌സിനുമുണ്ട്. കഴിഞ്ഞ വര്‍ഷം നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന ഉണ്ടാകില്ലെന്ന വാഗ്ദാനം ചാന്‍സലര്‍ തകര്‍ത്തിരുന്നു. അതേസമയം ഇന്‍കം ടാക്‌സിലെ ഏത് റേറ്റാണ് ഉയര്‍ത്തേണ്ടതെന്ന സംശയവും വ്യാപകമാണ്. ബേസ് റേറ്റില്‍ 1 പെന്‍സ് കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതിക്കാണ് റീവ്‌സ് മുന്‍തൂക്കം നല്‍കുന്നത്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions