യു.കെ.വാര്‍ത്തകള്‍

14 കാരിയെ പീഡിപ്പിച്ചതിന് ജയിലിലാക്കിയ പ്രതിയെ നാടുകടത്താനിരിക്കെ തുറന്നു വിട്ടു, അബദ്ധം പിണഞ്ഞ പൊലീസ് നെട്ടോട്ടത്തില്‍


ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ശക്തമാകാന്‍ കാരണമായ പീഡനക്കേസിലെ പ്രതിയെ നാടുകടത്താനിരിക്കെ തുറന്നു വിട്ടു. അബദ്ധം പിണഞ്ഞ പൊലീസും സര്‍ക്കാരും നാണക്കേടിലായി.
14കാരിയെ ലൈംഗീകമായി ആക്രമിച്ച ഹാഡുഷ് കെബാടു എന്ന 41കാരനെ ചെംസ്ഫോര്‍ഡേ ജയിലില്‍ നിന്നും നാടുകടത്തുന്നതിനായി ഒരു ഇമിഗ്രേഷന്‍ റിമൂവല്‍ സെന്ററിലേക്കാണ് ഇന്നലെ മാറ്റിയത്.

ചെറുയാനത്തില്‍ ചാനല്‍ കടന്ന് അനധികൃതമായി യുകെയില്‍ എത്തിയ ഇയാള്‍, റിമൂവല്‍ സെന്ററിലേക്ക് മാറ്റുന്നതിനിടയില്‍ എങ്ങനെയോ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടേ മുക്കാലോടെ ഇയാള്‍ ചെംസ്ഫോര്‍ഡ് സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറിയതായി അറിവ് ലഭിച്ചു. ലിവര്‍പൂളിലേക്കാണ് യാത്രയെങ്കിലും ട്രെയ്‌ന് ഷെഫീല്‍ഡിലും സ്റ്റഫോര്‍ഡിലും സ്‌റ്റോപ്പുണ്ട്. സംഭവം വലിയ പിഴവെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സമ്മതിച്ചു. പ്രതിയെ പൊലീസ് ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കെബടു ലണ്ടനിലേക്കുള്ള ടിക്കറ്റാണ് എടുത്തിരിക്കുന്നതെന്നാണ് ചെംസ്ഫോര്‍ഡ് സ്റ്റേഷനിലെ ജീവനക്കാര്‍ വ്യക്തമാക്കുന്നത്. കെബാടുവിനോട് സദൃശ്യമുള്ള ഒരു വ്യക്തി ചെംസ്ഫോര്‍ഡ് ഹൈസ്ട്രീറ്റില്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിക്കുന്നത് കണ്ടെന്ന് സാക്ഷി മൊഴിയുണ്ട്.

ഇയാള്‍ രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ സംഭവം നടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിസണ്‍ ഓഫീസറെ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒക്കെയും തകര്‍ന്നിരിക്കുകയാണെന്നതിന്റെ തെളിവാണ് കെബാടുവിന്റെ രക്ഷപ്പെടല്‍ എന്നായിരുന്നു പ്രതിപക്ഷ നേതാവ് കെമി ബെയ്ഡ്നോക്ക് പ്രതികരിച്ചത്. ഒരു ലൈംഗിക ആക്രമിയെ നാടുകടത്തുന്നതിന് പകരം തൂറന്നു വിട്ടിരിക്കുകയാണെന്ന പരിഹാസവുമായി റിഫോം നേതാവ് നിഗല്‍ ഫരാഗും രംഗത്തെത്തിയിട്ടുണ്ട്.

അയാള്‍ എസെക്‌സിലെ തെരുവുകളില്‍ കൂടി സ്വതന്ത്രനായി നടക്കുന്നുണ്ടാകാം. ബ്രിട്ടനിലെ നിയമവാഴ്ച തകര്‍ന്നിരിക്കുകയാണ്, ഫരാഗ് കൂട്ടിച്ചേര്‍ത്തു. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി ചുംബിക്കാനും, അത് തടയാനെത്തിയ സ്ത്രീയെ ലൈംഗിക ചുവയോടെ കയറിപ്പിടിക്കാനും ശ്രമിച്ചു എന്നതായിരുന്നു ഇയാള്‍ക്കെതിരെയുണ്ടായിരുന്ന ആരോപണം. ഈ കേസില്‍ സെപ്റ്റംബര്‍ 23ന് ഇയാളെ ഒരുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഇയാളെ നാട് കടത്താന്‍ തീരുമാനിച്ചത്. സംഭവത്തിന് പിന്നാലെ തലസ്ഥാനത്തു കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ശക്തമായിരുന്നു.




  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions