യു.കെ.വാര്‍ത്തകള്‍

യുകെഐപി പ്രതിഷേധങ്ങള്‍ക്ക് വിലക്ക്; മാസ്‌ക് ധരിച്ചു മുസ്ലീം യുവാക്കളുടെ മറുപ്രതിഷേധം

ഈസ്റ്റ് ലണ്ടന്‍ കലുഷിതമാക്കി യുകെഐപി നടത്താനിരുന്ന തീവ്ര വലതു പ്രതിഷേധങ്ങള്‍ക്ക് പോലീസ് വിലക്ക്. ഈസ്റ്റ് ലണ്ടന്‍ തിരികെ പിടിക്കുമെന്ന് ആഹ്വാനം ചെയ്ത് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. അതേസമയം തങ്ങളുടെ സമൂഹത്തെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് മുഖംമൂടി അണിഞ്ഞ മുസ്ലീം യുവാക്കള്‍ തെരുവുകളില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. കറുത്ത വസ്ത്രത്തില്‍ മുഖം മറച്ച് എത്തിയ മുസ്ലീങ്ങള്‍ ബംഗ്ലാദേശ്, പലസ്തീന്‍ പതാകകളും കൈയിലേന്തിയിരുന്നു.

യുകെഐപി മാര്‍ച്ച് നടത്താന്‍ ഉദ്ദേശിച്ച സ്ഥലങ്ങളിലാണ് ബംഗ്ലാദേശി മുസ്ലീം പുരുഷന്‍മാര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. തീവ്രവലത് പ്രതിഷേധക്കാര്‍ എത്തിയാല്‍ ഉറച്ച് നില്‍ക്കുമെന്നാണ് വൈറ്റ്ചാപ്പലില്‍ ഒരു പ്രതിഷേധക്കാരന്‍ പ്രഖ്യാപിച്ചത്. 'അവര്‍ ഇസ്ലാമിനെയാണ് ലക്ഷ്യം വെയ്ക്കുന്നത്', ഇവര്‍ മൈക്രോഫോണില്‍ പറഞ്ഞു.

'നമ്മുടെ മുതിര്‍ന്നവരെയും, സ്ത്രീകളെയും, സമൂഹത്തെയും ലക്ഷ്യം വെയ്ക്കുമ്പോള്‍ നേരിടാന്‍ നമ്മള്‍ തയ്യാറാണ്. ഞങ്ങള്‍ അവരുടെ ഏരിയയില്‍ പോയി പ്രശ്‌നവുണ്ടാക്കുന്നില്ല. എന്നാല്‍ ഇവര്‍ നമ്മുടെ വീടുകളിലെത്തി പ്രശ്‌നം ഉണ്ടാക്കുന്നു. അപ്പോള്‍ പ്രതിരോധിക്കുന്നതില്‍ എന്താണ് തെറ്റ്. ഇന്ന് നമ്മള്‍ ഒരുമിക്കുന്ന ദിവസമാണ്', അറബിക് മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിനിടെ ഒരാള്‍ പ്രസംഗിച്ചു.

ടവര്‍ ഹാംലെറ്റ്‌സില്‍ കലാപം ഒഴിവാക്കാന്‍ പോലീസ് യുകെഐപി മാര്‍ച്ചിന് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പകരം ഇവരുടെ മാര്‍ച്ച് മാര്‍ബില്‍ ആര്‍ച്ചിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശിച്ചത്. അതേസമയം നടുറോഡില്‍ നിസ്‌കാരം നടത്തുന്നത് ഉള്‍പ്പെടെ ചെയ്ത് ബംഗ്ലാദേശി യുവാക്കള്‍ വെല്ലുവിളി നടത്തിയതോടെ വരും ദിവസങ്ങളില്‍ ഇതിന് മറുപ്രതിഷേധം ഉണ്ടാകുമെന്ന് ഉറപ്പായി.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions