യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ വാടക നിരക്കുകള്‍ റെക്കോര്‍ഡില്‍; വരുമാനത്തിന്റെ 44% വാടകയ്ക്കായി ചെലവാകുന്നു

ബ്രിട്ടനില്‍ വാടക ചെലവുകള്‍ നിയന്ത്രണം വിട്ട അവസ്ഥയിലാണെന്ന് റെന്റേഴ്‌സ് റിഫോം കൊളീഷന്‍. വരുമാനത്തിന്റെ 44% വരെ വാടകയ്ക്കായി ചെലവാകുന്ന സ്ഥിതിയാണ്. വാടകയ്ക്ക് താമസിക്കുന്നതിനേക്കാള്‍ ലാഭം മോര്‍ട്ട്‌ഗേജ് എടുത്ത് സ്വന്തമായി ഒരു വീട് വാങ്ങുന്നതാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് വാടക നിരക്കുകളുടെ കയറ്റം. വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡ് ഉയരം കീഴടക്കിയെന്നാണ് പുതിയ ഡാറ്റ വ്യക്തമാക്കുന്നത്.

ലണ്ടനില്‍ വാടകയ്ക്ക് നല്‍കാനായി പരസ്യപ്പെടുത്തിയ വീടുകളുടെ ശരാശരി നിരക്ക് 2736 പൗണ്ടാണ്. ഒരു വര്‍ഷം മുന്‍പത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1.6 ശതമാനമാണ് വര്‍ധന.

ലണ്ടന് പുറത്തുള്ള വീടുകള്‍ക്ക് ശരാശരി 1385 പൗണ്ടാണ് വാടക. ഒരു വര്‍ഷം മുന്‍പത്തെ കണക്കുകളില്‍ നിന്നും 3.1 ശതമാനമാണ് വര്‍ദ്ധനവെന്ന് റൈറ്റ്മൂവിന്റെ റെന്റല്‍ ട്രെന്‍ഡ്‌സ് ട്രാക്കര്‍ പറയുന്നു. 2020ന് ശേഷം ഏറ്റവും കുറഞ്ഞ വാര്‍ഷിക വര്‍ദ്ധനവ് കൂടിയാണ് ഇത്.

അതേസമയം, ക്വാര്‍ട്ടര്‍ അടിസ്ഥാനത്തില്‍ ലണ്ടന് പുറത്തുള്ള വീടുകളുടെ വാടക 20 പൗണ്ടിലേറെ വര്‍ദ്ധിച്ചിട്ടുള്ളതിനാല്‍ താമസക്കാര്‍ക്ക് ഇതിന്റെ ആഘാതം അനുഭവപ്പെടുന്നുണ്ട്. വരുമാനത്തിന്റെ 44 ശതമാനം വരെയാണ് ശരാശരി വാടകയ്ക്കായി ചെലവ് വരുന്നതെന്നതും ഞെട്ടിക്കുന്ന ഘടകമാണ്. അഞ്ച് വര്‍ഷം മുന്‍പ് 40 ശതമാനം വരെ ചെലവ് വന്നിരുന്നു.

താങ്ങാന്‍ കഴിയുന്ന താമസസ്ഥലങ്ങളുടെ എണ്ണം കുറയുന്നത്‌ വാടകക്കാര്‍ക്ക് കനത്ത സമ്മര്‍ദമാണ് സൃഷ്ടിക്കുന്നതെന്ന് റൈറ്റ്മൂവ് പറയുന്നു. വാടക ചെലവുകള്‍ നിയന്ത്രണം വിട്ട അവസ്ഥയിലാണെന്ന് റെന്റേഴ്‌സ് റിഫോം കൊളീഷന്‍ ഡയറക്ടര്‍ ടോം ഡാര്‍ലിംഗ് പറഞ്ഞു. 25 ശതമാനത്തോളം വാടകക്കാര്‍ ഉയര്‍ന്ന വാടക മൂലം അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണെന്നും ഇവര്‍ ആരോപിച്ചു.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions