യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക എയര്‍ലൈനായ ഈസ്റ്റേണ്‍ എയര്‍വേയ്‌സ് അടച്ചുപൂട്ടലിന്റെ വക്കില്‍. ഈസ്റ്റേണ്‍ എയര്‍വേയ്‌സ് (Eastern Airways) പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സിവില്‍ എവിയേഷന്‍ അതോറിറ്റി (CAA) അറിയിച്ചു. ആറു വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകള്‍ നടത്തുന്ന ഈ കമ്പനി എല്ലാ സര്‍വീസുകളും റദ്ദാക്കിയതായും യാത്രക്കാര്‍ വിമാനത്താവളങ്ങളിലേക്ക് പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യോമ ഗതാഗത മേഖലയിലെ ഉയര്‍ന്ന ഇന്ധനവില, വിമാന പരിപാലന ചെലവുകള്‍, യാത്രക്കാരുടെ കുറവ്, സാമ്പത്തിക മാന്ദ്യം എന്നിവ മൂലമാണ് കമ്പനിയുടെ സാമ്പത്തിക സ്ഥിതി വഷളായത്. തുടര്‍ച്ചയായ നഷ്ടം നിയന്ത്രിക്കാനാവാതെ വന്നതോടെ കമ്പനി അഡ്മിനിസ്ട്രേറ്റീവ് നടപടികള്‍ക്ക് നീങ്ങുകയായിരുന്നു.
1997-ല്‍ ആരംഭിച്ച ഈസ്റ്റേണ്‍ എയര്‍വേയ്‌സ്, ഹംബേഴ്‌സൈഡ്, ടീസൈഡ് ഇന്റര്‍നാഷണല്‍, അബര്‍ദീന്‍, വിക്ക്, ന്യൂക്വേ, ലണ്ടന്‍ ഗാറ്റ്വിക്ക് എന്നിവിടങ്ങളില്‍ നിന്ന് സേവനങ്ങള്‍ നടത്തിയിരുന്നു. ഹൈക്കോടതിയിലെ ഇന്‍സോള്‍വന്‍സി ആന്‍ഡ് കമ്പനീസ് കോടതിയില്‍ തിങ്കളാഴ്ച അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനുള്ള നോട്ടീസ് സമര്‍പ്പിച്ചതിനു ശേഷമാണ് പ്രവര്‍ത്തനം നിര്‍ത്താനുള്ള തീരുമാനം വന്നത്. പത്ത് ലക്ഷത്തിലധികം യാത്രക്കാരെയാണ് അടച്ചുപൂട്ടല്‍ ബാധിക്കുക.
വിമാന സര്‍വീസ് റദ്ദായതോടെ യാത്രക്കാര്‍ക്ക് സൗജന്യ യാത്രാ സൗകര്യമായി ലണ്ടന്‍ ആന്‍ഡ് നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ, സ്‌കോട്ട്‌റെയില്‍, ട്രാന്‍സ്‌പെന്‍ ഇന്‍ എക്സ്പ്രസ്, നോര്‍ത്തേണ്‍ റെയില്‍വേ എന്നീ ട്രെയിന്‍ കമ്പനികള്‍ ഒക്ടോബര്‍ 28, 29 തീയതികളില്‍ സൗജന്യ സ്റ്റാന്‍ഡേര്‍ഡ് ക്ലാസ് ടിക്കറ്റ് നല്‍കും. യാത്രക്കാര്‍ ഈസ്റ്റേണ്‍ എയര്‍വേയ്‌സ് ബോര്‍ഡിംഗ് പാസ്, ബുക്കിംഗ് കണ്‍ഫര്‍മേഷന്‍ അല്ലെങ്കില്‍ ജീവനക്കാരുടെ ഐഡി കാണിച്ചാല്‍ ഈ സൗകര്യം ലഭ്യമാകും.