യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ എല്ലാ സ്കൂളുകളും 4 വര്‍ഷത്തിനുള്ളില്‍ റീന്‍ഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോണ്‍ക്രീറ്റ് മുക്തമാക്കും

ഇംഗ്ലണ്ടില്‍ സുരക്ഷിത ക്ലാസ് മുറികള്‍ ഉറപ്പാക്കാന്‍ 38 ബില്യണ്‍ പൗണ്ട് നിക്ഷേപവുമായി സര്‍ക്കാര്‍. റീന്‍ഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോണ്‍ക്രീറ്റ് (RAAC) നീക്കം ചെയ്യുന്നതിനുള്ള ഗ്രാന്റ് ലഭിച്ച ഇംഗ്ലണ്ടിലെ എല്ലാ സ്കൂളുകളും 2029 ഓടെ പൂര്‍ണ്ണമായും സുരക്ഷിതമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ അറിയിച്ചു. തകര്‍ന്ന അടിസ്ഥാന സംവിധാനമാണ് ഈ സര്‍ക്കാര്‍ ഏറ്റുവാങ്ങിയത് എന്നും എന്നാല്‍ അതിനെ അതുപോലെ വിടാന്‍ അനുവദിക്കില്ല എന്നുമായിരിന്നു നിലവിലെ സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. കുട്ടികള്‍ക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ക്ലാസ് മുറികളില്‍ പഠിക്കാനുള്ള സാഹചര്യം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ പുതിയ സമയരേഖ പ്രഖ്യാപിച്ചത്.

റീന്‍ഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോണ്‍ക്രീറ്റ് ഉപയോഗിച്ച ഭാഗങ്ങള്‍ ഇതിനകം 62 സ്കൂളുകളിലും കോളേജുകളിലും നീക്കം ചെയ്തതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. എന്നാല്‍, 50 ഓളം സ്കൂളുകളില്‍ അറ്റകുറ്റപ്പണികള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റീന്‍ഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോണ്‍ക്രീറ്റ് ഉപയോഗിച്ച 123 സ്കൂളുകള്‍ പുതുക്കിയ പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ പാര്‍ലമെന്റ് കാലാവധിക്കുള്ളില്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന് ഫിലിപ്സണ്‍ അറിയിച്ചു.

2023-ല്‍ റീന്‍ഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോണ്‍ക്രീറ്റിന്റെ അപകടസാധ്യതയെ തുടര്‍ന്നാണ് സമീപ കാലത്തു 100-ലധികം സ്കൂളുകള്‍ അടച്ചുപൂട്ടേണ്ടി വന്നത്. 22,000 സ്കൂളുകളില്‍ ഏകദേശം 237-ല്‍ (1%) മാത്രമാണ് ഈ അപകടകാരി കോണ്‍ക്രീറ്റ് കണ്ടെത്തിയത്. 2010-ല്‍ 55 ബില്യണ്‍ പൗണ്ട് ചെലവില്‍ ആരംഭിച്ച ‘ബില്‍ഡിംഗ് സ്കൂള്സ് ഫോര്‍ ദ ഫ്യൂച്ചര്‍’ പദ്ധതി റദ്ദാക്കിയതോടെയാണ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ദുര്‍ബലമായത്. ഇത് പരിഗണിച്ചാണ് ലേബര്‍ സര്‍ക്കാര്‍ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കു 38 ബില്യണ്‍ പൗണ്ട് നിക്ഷേപം പ്രഖ്യാപിച്ചത്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions