ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാഡമി ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനമായി. മന്ത്രി സജി ചെറിയാന്‍ സര്‍ക്കാരിന്റെ തീരുമാനം പൂക്കുട്ടിയെ അറിയിച്ചെന്നും അദ്ദേഹം സമ്മതിച്ചെന്നുമാണ് വിവരം.
രണ്ട് ദിവസത്തിനകം സാംസ്‌കാരിക വകുപ്പ് റസൂലിനെ ചെയര്‍മാനാക്കി ഉത്തരവിറക്കിയേക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേംകുമാറാണ് ചുമതല വഹിച്ചിരുന്നത്. ചലച്ചിത്രമേളയ്ക്കു മുമ്പ് പുതിയ ചെയര്‍മാന്‍ സ്ഥാനമേല്‍ക്കും.