യു.കെ.വാര്‍ത്തകള്‍

ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം; യുകെയില്‍ മലയാളി യുവാവിന് 27 മാസം ജയില്‍

ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മലയാളി യുവാവിന് 27 മാസത്തെ ജയില്‍ ശിക്ഷ. ഐല്‍ ഓഫ് വൈറ്റ് കോടതി രണ്ടാഴ്ച മുമ്പ് നടത്തിയ നടത്തിയ വിധി പ്രസ്താവം പ്രാദേശിക മാധ്യമങ്ങള്‍ ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിലാണ് പ്രിന്‍സ് ഫ്രാന്‍സിസ്(40) എന്നയാള്‍ക്ക്‌ ശിക്ഷ ലഭിച്ചത്. പ്രിന്‍സ് ഒക്ടോബര്‍ പത്താം തീയതിയാണ് ഐല്‍ ഓഫ് വൈറ്റ് കോടതി മുമ്പാകെ ഹാജരായത്. ഭാര്യയെ മാനസികമായും ശാരീരികമായും അടിമയാക്കിയിരുന്നു എന്നും മനഃപൂര്‍വം അയല്‍വാസിയായ സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നും ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു.

2023 നവംബറില്‍ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മദ്യം കഴിച്ചാല്‍ ഭാര്യയെ ഉപദ്രവിക്കുക എന്നത് ഇയാളുടെ സ്ഥിരം സ്വഭാവം ആണെന്നാണ് കോടതിയില്‍ വെളിപ്പെടുത്തപ്പെട്ടത്. നാലാമത്തെ കുഞ്ഞു ജനിച്ച ശേഷം പ്രസവ ശുശ്രൂഷയില്‍ കഴിഞ്ഞ സമയത്തു ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ ചവിട്ടിയെന്ന പ്രോസിക്യൂട്ടര്‍ നീല്‍ ട്രെഹാമിന്റെ വാക്കുകള്‍ അവിശ്വസനീയതയോടെയാണ് കോടതി കേട്ടിരുന്നത്.

ഭര്‍ത്താവിനെ ഭയത്തോടെ മാത്രം കണ്ടിരുന്ന നിസ്സഹായ ആയിരുന്നു ഇയാളുടെ ഭാര്യ എന്നും പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തി. ഇയാള്‍ ശാരീരിക ഉപദ്രവം നടത്തുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന തരത്തിലാണ് പെരുമാറിയിരുന്നത്. കയ്യില്‍ മുറിവേല്‍പ്പിക്കുക, കൈ പിടിച്ചു തിരിച്ചു വേദനിപ്പിക്കുക, ചവിട്ടി വീഴ്ത്തുക തുടങ്ങിയ ദേഹോപദ്രവങ്ങള്‍ ഒക്കെ വര്‍ഷങ്ങളായി സഹിക്കുക എന്ന ദയനീയ സ്ഥിതിയില്‍ ആയിരുന്നു ഭാര്യ കഴിഞ്ഞിരുന്നത്.

കഴിഞ്ഞ 13 വര്‍ഷമായി ഇയാളുടെ മാരക ഉപദ്രവത്തിനു താന്‍ വിധേയയാവുക ആയിരുന്നു എന്നാണ് ഭാര്യ പൊലീസിന് നല്‍കിയ മൊഴി. ഇത് പരിഗണിച്ചു ജയില്‍ മോചിതന്‍ ആയാലും അടുത്ത പത്തു വര്‍ഷത്തേക്ക് ഭാര്യയെ സമീപിക്കുന്നതില്‍ നിന്നും ഇയാളെ കോടതി വിലക്കിയിട്ടുണ്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് സഹികെട്ട ഭാര്യ പോലീസിനെ വിളിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ഒടുവില്‍ അറസ്റ്റിലാകുന്നത്.

വര്‍ഷങ്ങളായുള്ള പീഡനമാണ് മദ്യലഹരിയില്‍ ഭര്‍ത്താവായ പ്രിന്‍സ് ഫ്രാന്‍സിസ് നടത്തിയിരുന്നതെന്നു ഭാര്യ പോലീസില്‍ മൊഴി നല്‍കിയിരുന്നു. മദ്യപിച്ചെത്തി വീട്ടു സാധനങ്ങള്‍ തകര്‍ക്കുന്ന അക്രമിയായാണ് ഇയാള്‍ പെരുമാറിയിരുന്നത്. ഭാര്യയെയും കുഞ്ഞിനേയും കൊല്ലാന്‍ കാരണമാകും വിധമുള്ള ശാരീരിക അക്രമമാണ് ഇയാള്‍ നടത്തിയിരുന്നത് എന്നാണ് കോടതിയില്‍ എത്തിയ വിവരം. കുഞ്ഞിനെ ആക്രമിക്കുന്നത് കണ്ടു തടയാന്‍ എത്തിയ നാട്ടുകാരെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും കേസ് ഡയറി വ്യക്തമാക്കുന്നു.

പത്തു വയസുകാരിയായ ഇയാളുടെ മകളുടെ സാന്നിധ്യത്തില്‍ ആയിരുന്നു ഈ അക്രമം എന്നതും ഞെട്ടലോടെയാണ് കോടതിയില്‍ വെളിപ്പെടുത്തപ്പെട്ടത്. പ്രതിയുടെ വര്‍ഷങ്ങള്‍ നീണ്ട പീഡനം സഹിച്ച ഭാര്യയുടെ മാനസിക, ശാരീരിക പ്രയാസങ്ങള്‍ കോടതി മുഖവിലയ്ക്ക് എടുത്താണ് ഇയാളെ 27 മാസത്തെ ശിക്ഷക്ക് വിധിച്ചിരിക്കുന്നത്.
ചിത്രം കടപ്പാട് (Image: Hampshire and IW Constabulary)

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions