നാട്ടുവാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് എഫക്ട്: ഷേമ പെന്‍ഷന്‍ 400 രൂപ കൂട്ടി, ആശമാരുടെ ഓണറേറിയം കൂട്ടി, റബറിന്റെ താങ്ങുവില 200

പഞ്ചായത്തു തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയും നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെയും ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയതായി സ്ത്രീസുരക്ഷ പദ്ധതിയും യുവാക്കള്‍ക്ക് സ്കോളര്‍ഷിപ്പ് അടക്കമുള്ളവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ 400 രൂപ കൂട്ടി. ഇനിമുതല്‍ 2000 രൂപയാണ് ക്ഷേമപെന്‍ഷന്‍.

മറ്റ് സാമ്പത്തിക സഹായം കിട്ടാത്തവര്‍ക്ക് സ്ത്രീസുരക്ഷ പെന്‍ഷനും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം 1000 രൂപവീതമാണ് സ്ത്രീ സുരക്ഷ പെന്‍ഷനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് 33.34 ലക്ഷം സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഹോണറേറിയത്തില്‍ 1000 രൂപയുടെ വര്‍ദ്ധനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയത്തിലും 1000 രൂപയുടെ വര്‍ദ്ധനവ്. അങ്കണവാടി ജീവനക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക പെട്ടെന്ന് തീര്‍ത്ത് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെട്ടിട നിര്‍മ്മാണ ക്ഷേമനിധി കുടിശ്ശികയും തീര്‍പ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്കൂള്‍ പാചക തൊഴിലാളികളുടെ പ്രതിദിന കൂലിയും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 50 രൂപയാണ് പ്രതിദിന കൂലിയില്‍ വരുത്തിയിരിക്കുന്ന വര്‍ദ്ധന. സാക്ഷരതാ ഡയറക്ടര്‍മാരുടെ ഓണറേറിയത്തിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 1000 രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. പുതിയ പ്രഖ്യാപനങ്ങള്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

യുവ തലമുറയ്ക്ക് സ്‌കോളര്‍ഷിപ്പിനായി കണക്ട് ടു വര്‍ക്ക് എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിക്കും. കുടുംബശ്രീ എഡിഎസിന് പ്രവര്‍ത്തന ഗ്രാന്‍ഡ് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഗ്നിരക്ഷാ സേവന വകുപ്പില്‍ സ്റ്റേഷന്‍ ഓഫീസര്‍ തസ്തികയില്‍ വനിതകളെ നിയമിക്കുന്നതിന് പുതിയതായി 12 വനിതാ സ്റ്റേഷന്‍ ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്രകാരം സൃഷ്ടിക്കുന്ന തസ്തികകളില്‍ 50 ശതമാനത്തില്‍ പിഎസ്‌സി വഴി നേരിട്ടും, 50 ശതമാനത്തില്‍ ഇപ്പോള്‍ സര്‍വ്വീസിലുള്ള വനിതാ ഫയര്‍ ഓഫീസര്‍മാരില്‍ നിന്നും നിയമനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ ഉണ്ടായ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 25 പേര്‍ക്ക് ഒരാള്‍ക്ക് വീട് ഉള്‍പ്പെടെ പരമാവധി എഴ് സെന്റ് എന്ന വ്യവസ്ഥയില്‍ സൗജന്യമായി കൈമാറുന്ന വസ്തുവിന്റെ രജിസ്ട്രേഷന് മുദ്രവിലയിലും രജിസ്ട്രേഷന്‍ ഫീസിലും ഇളവ് നല്‍കും. 26,78,739 രൂപയുടെ ഇളവാണ് നല്‍കുക.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions