ബിസിനസ്‌

നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില

യുകെയില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നികുതി വര്‍ധന നടത്തി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കവേ പൗണ്ടിന്റെ മൂല്യമിടിഞ്ഞു. രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലാണ് പൗണ്ട്. ഇത് പ്രവാസികളെ സംബന്ധിച്ചടത്തോളം നാട്ടിലേയ്ക്ക് പണമയക്കല്‍ പ്രതിസന്ധിയിലാക്കും. വളര്‍ച്ചാ മന്ദഗതിയും നികുതി വര്‍ധനയും മൂലം ആണ് പൗണ്ടിന്റെ മൂല്യം ഇടിഞ്ഞത്.

സാമ്പത്തിക വളര്‍ച്ച മുരടിച്ചതോടെ ബജറ്റ് വിഹിതം കണ്ടെത്താന്‍ തന്നെ പാടു പെടുകയാണ് ചാന്‍സലര്‍. 20 മുതല്‍ 30 ബില്യണ്‍ പൗണ്ട് വരെ കണ്ടെത്തേണ്ട അവസ്ഥയിലാണ്. ഇതോടെ ഇന്‍കം ടാക്‌സ് ഉയര്‍ത്താനുള്ള സാധ്യതയും തെളിഞ്ഞു.

ഡോളറിനെതിരെ പൗണ്ട് 1.32 ഡോളറിലേക്കും യൂറോയോട് 1.3 യൂറോയിലേക്കുമാണ് താഴ്ന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലാണ്. ചെറിയ തോതില്‍ പിന്നീട് ഉണര്‍വുണ്ടായെങ്കിലും 1.14 യൂറോയില്‍ സ്ഥിരത കൈവരിക്കുകയും ചെയ്തു.

വിപണിയില്‍ കൂടുതല്‍ ഇടിവ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നികുതി വര്‍ധനവും സര്‍ക്കാരിന്റെ നിലവിലെ ധനകാര്യ നയവും തുടര്‍ന്നാല്‍ പൗണ്ട് വീണ്ടും ദുര്‍ബലമാകുമെന്ന മുന്നറിയിപ്പും ഉയര്‍ന്നിട്ടുണ്ട്.

രൂപയ്‌ക്കെതിരെയും പൗണ്ടിന്റെ മൂല്യം മൂന്നു പോയിന്റ് ഇടിഞ്ഞു. കഴിഞ്ഞമാസം ഒരു പൗണ്ടിന്റെ വില 119.68 രൂപവരെയെത്തിയെങ്കില്‍ ഇപ്പോഴത് 116.9 ആയി കുറഞ്ഞു. നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് തിരിച്ചടിയാണെങ്കിലും നാട്ടില്‍ നിന്ന് പണം അയക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ആശ്വാസമാണ്. പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രൂപയില്‍ നിന്നുള്ള വിനിമയ നിരക്കിലെ വര്‍ധനവ് വലിയ തിരിച്ചടിയാണ്.

  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions