യു.കെ.വാര്‍ത്തകള്‍

കുട്ടിപ്പീഡക ബന്ധം: 'രാജകുമാരന്‍' പദവിയും റോയല്‍ ലോഡ്ജും നഷ്ടപ്പെട്ടു ആന്‍ഡ്രൂ; മുന്‍ ഭാര്യയും പുറത്ത്


കുട്ടിപീഡകനുമായുള്ള ബന്ധവും ലൈംഗിക വിവാദവും മൂലം പ്രതിച്ഛായ നഷ്ടപ്പെട്ട ആന്‍ഡ്രൂ രാജകുമാരന്‍ ഇനി വെറും ആന്‍ഡ്രൂ. പേരിലെ 'രാജകുമാരന്‍' പദവി രാജാവ് തിരിച്ചെടുത്തു. ഒപ്പം താമസിക്കുന്ന റോയല്‍ ലോഡ്ജും നഷ്ടപ്പെടും. വിവാഹമോചനം നേടിയിട്ടും രാജകുടുംബത്തോടൊപ്പം താമസിച്ച മുന്‍ ഭാര്യ സാറ ഫെര്‍ഗൂസണും റോയല്‍ ലോഡ്ജ് വിടണം.

ആന്‍ഡ്രൂവിന് സാന്‍ഡിഗ്രാം എസ്റ്റേറ്റിലെ സ്വകാര്യ വസതി കിട്ടിയെങ്കില്‍ സാറാ ഫെര്‍ഗൂസന്റെ സ്ഥിതി അതല്ല. സ്വന്തം നിലയില്‍ ഇവര്‍ താമസിക്കാന്‍ സ്ഥലം കണ്ടെത്തേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 1996-ല്‍ ആന്‍ഡ്രൂവും, സാറയും വിവാഹമോചനം നേടിയതാണ്. എന്നിട്ടും 2008 മുതല്‍ ഇവര്‍ മുന്‍ ഭര്‍ത്താവിനൊപ്പം 30 മുറികളുള്ള റോയല്‍ ലോഡ്ജില്‍ രാജകീയമായി താമസിച്ച് വരികയായിരുന്നു.

ആന്‍ഡ്രൂവിനൊപ്പം, സാറാ ഫെര്‍ഗൂസണും കുട്ടിപ്പീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായി അടുപ്പം പുലര്‍ത്തുകയും, പണം കടം വാങ്ങുകയും ചെയ്‌തെന്ന് വരെ വ്യക്തമായിരുന്നു. ലൈംഗിക പീഡനത്തിന് അകത്തായ എപ്സ്റ്റീന്‍ ജയില്‍മോചിതനായപ്പോള്‍ സ്വന്തം പെണ്‍മക്കളെ കൂട്ടിയാണ് സാറാ ഫെര്‍ഗൂസണ്‍ സന്തോഷം പ്രകടിപ്പിക്കാന്‍ പോയതെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി. ഇതോടെ മുന്‍ ഭര്‍ത്താവിനെ പോലെ സാറയുടെയും പ്രതിച്ഛായ തകര്‍ന്നു.

അതേസമയം ഈ കുത്തൊഴുക്കിലും ഇവരുടെ പെണ്‍മക്കള്‍ രാജപദവികള്‍ നഷ്ടമാകാതെ പിടിച്ചുനിന്നു. ബിയാട്രിസ്, യൂജീന്‍ രാജകുമാരിമാര്‍ക്ക് അവരുടെ രാജകീയ സ്ഥാനപ്പേരുകള്‍ നഷ്ടമാകില്ല. ഇവരെ സംരക്ഷിച്ച് നിര്‍ത്താന്‍ ചാള്‍സ് രാജാവും ശ്രമിച്ചു. കാര്യങ്ങള്‍ ഇത്രയേറെ വഷളായതോടെ ആന്‍ഡ്രൂ തനിക്കെതിരായ നടപടികളില്‍ പോരാട്ടം നടത്തിയില്ലെന്നാണ് വിവരം. കൂടാതെ മക്കള്‍ക്ക് സ്ഥാനങ്ങള്‍ നഷ്ടമാകാത്തതിന്റെ ആശ്വാസത്തില്‍ ഇനി കഴിഞ്ഞുകൂടാം.

ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്ന പേരിലാകും ഇയാള്‍ ഇനി അറിയപ്പെടുക. ലൈംഗിക പീഡകനും, കുട്ടികളെ പോലും മനുഷ്യക്കടത്തിന് വിധേയമാക്കി ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തതിന് ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീനുമായുള്ള കൂട്ടുകെട്ടിന്റെ രഹസ്യവിവരങ്ങള്‍ പുറത്തുവന്നതോടെയാണ് 65-കാരനായ ആന്‍ഡ്രൂവിന് കീഴടങ്ങേണ്ടി വന്നത്. നടപടികള്‍ അനിവാര്യമാണെന്ന് വ്യക്തമാക്കിയ ബക്കിംഗ്ഹാം കൊട്ടാരം ആന്‍ഡ്രൂ ഇപ്പോഴും തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

രാജാവിന്റെയും, രാജ്ഞിയുടെയും എല്ലാവിധ ചിന്തകളും ഇരകള്‍ക്കും, അതിജീവിതര്‍ക്കും ഒപ്പമാണെന്നും കൊട്ടാരം കൂട്ടിച്ചേര്‍ത്തു . കഴിഞ്ഞ ഏതാനും ആഴ്ചകളായി യാതൊരു ബന്ധവുമില്ലെന്ന് ആന്‍ഡ്രൂ അവകാശപ്പെട്ടിരുന്ന എപ്സ്റ്റീന് അയച്ച ഇമെയിലുകള്‍ ഉള്‍പ്പെടെ പുറത്തുവന്നത്. ഇതോടെ ന്യായീകരിക്കാന്‍ കഴിയാതെ പ്രതിരോധത്തിലായ ആന്‍ഡ്രൂവിനെതിരെ നടപടിയെടുക്കാതെ കൊട്ടാരത്തിന് മറ്റ് വഴിയില്ലെന്ന അവസ്ഥയുമായി.

ആന്‍ഡ്രൂവിനെതിരെ ആരോപണം ഉന്നയിച്ച വിര്‍ജിനിയ ജിഫ്രെയുടെ കുടുംബം ഇപ്പോള്‍ നടപടികളില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. സത്യവും, അസാമാന്യമായ ധൈര്യവും കൊണ്ടാണ് വിര്‍ജിനിയ ബ്രിട്ടീഷ് രാജകുമാരനെ താഴെയിറക്കിയതെന്ന് അവരുടെ സഹോദരന്‍ പ്രതികരിച്ചു. ഈ വര്‍ഷം ആദ്യം വിര്‍ജിനിയ ആത്മഹത്യ ചെയ്തിരുന്നു.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions