യു.കെ.വാര്‍ത്തകള്‍

ഫ്ലൂ സീസണ്‍ നേരത്തെ; വാക്‌സിനെടുക്കാന്‍ ഉപദേശിച്ച് ആരോഗ്യ വകുപ്പ്

ഫ്ലൂ രോഗ ബാധ മൂന്നു മടങ്ങ് വര്‍ദ്ധിച്ചതായും ഇത് നേരത്തെ എത്തുന്നതിനാലും എന്‍എച്ച്എസിനെ സമ്മര്‍ദ്ദത്തിലാക്കാതെ വാക്‌സിനെടുക്കാന്‍ ഉപദേശിച്ച് ആരോഗ്യ വകുപ്പ്. ഫ്ലൂ സീസണ്‍ പതിവിനേക്കാള്‍ ഒരു മാസം മുമ്പേ എത്തി. ഏവരും വാക്‌സിന്‍ എടുത്ത് രോഗ വ്യാപനം കുറയ്ക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ വകുപ്പ്.

മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നു മടങ്ങാണ് തുടക്കം തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ രോഗ വ്യാപനം ആശങ്കാജനകമാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വിന്ററില്‍ എന്‍എച്ച്എസ് ഇനി കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്കാണ് പോകുന്നത്.

കുട്ടികള്‍ക്ക് ഫ്ലൂ വന്നാല്‍ മുതിര്‍ന്നവരിലേക്ക് വൈകാതെ വ്യാപിക്കാറുണ്ടെന്ന് ഇംഗ്ലണ്ടിലെ ചീഫ് നഴ്‌സിങ് ഓഫീസര്‍ ഡങ്കന്‍ പറയുന്നു. കൂടുതല്‍ പേര്‍ വാക്‌സിന്‍ എടുത്ത് പ്രതിരോധ ശേഷി നേരിടണം.

നിലവിലെ കണക്കുകള്‍ പ്രകാരം ഫ്ലൂ വലിയ തോതിലുള്ള വ്യാപനമാണ് ഉണ്ടാക്കുക. കുട്ടികളിലും പ്രായമായവരിലും ഗര്‍ഭിണികളിലും പ്രത്യേക ജാഗ്രത പാലിക്കണം. ജാഗ്രത തുടരണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions