യു.കെ.വാര്‍ത്തകള്‍

റിഫോമിന് പിന്നാലെ ഗ്രീന്‍സ് പാര്‍ട്ടി രണ്ടാം സ്ഥാനത്തെയ്ക്ക്; ലേബറും ടോറികളും ആശങ്കയില്‍

യുകെയില്‍ വലിയ തോതില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു. ലേബറിനും ടോറികള്‍ക്കും ഭീഷണിയായി പുതിയ അഭിപ്രായ സര്‍വ്വേയില്‍ ഗ്രീന്‍സ് പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തി. ഫൈന്‍ഡ് ഔട്ട് നൗ നടത്തിയ സര്‍വ്വേയില്‍ ബ്രിട്ടനിലെ രണ്ട് പ്രധാന പാര്‍ട്ടികളുടെ നില പരുങ്ങലിലാണ്. ഗ്രീന്‍സ് നേടിയത് 17 ശതമാനം വോട്ടുകളാണ്.

ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പിന്തള്ളപ്പെടുന്ന സ്ഥിതിയാണ്. റിഫോം യുകെ 32 ശതമാനം വോട്ടുകളുമായി മുന്നേറ്റം തുടരുകയാണ്. ഗ്രീന്‍സ് ഒക്ടോബര്‍ ആദ്യം മുതല്‍ തന്നെ പോയിന്റ് നിലയില്‍ അഞ്ചു ശതമാനത്തിന്റെ വര്‍ധനവ് നേടി എന്നാണ് കണക്കുകള്‍ പറയുന്നത്.

ഒക്ടോബര്‍ മാസത്തില്‍ ലേബര്‍ പാര്‍ട്ടിക്കും റിഫോം യുകെയ്ക്കും മൂന്ന് പോയിന്റുകള്‍ വീതം നഷ്ടമായി എന്നാണ് ഫൈന്‍ഡ് ഔട്ട് നൗ സര്‍വ്വേയില്‍ കാണുന്നത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും 16 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. ടോറികള്‍ക്ക് രണ്ട് പോയിന്റുകള്‍ ഉയര്‍ത്താനായി. ലിബറല്‍ ഡെമോക്രാറ്റുകളുടെ ജനപിന്തുണയാകട്ടെ ഒക്ടോബറില്‍ മുഴുവനും മാറ്റമില്ലാതെ 12 ശതമാനത്തില്‍ തന്നെ തുടരുകയാണ്. ഗ്രീന്‍സ് പാര്‍ട്ടിയുടെ മുന്നേറ്റം മറ്റ് പാര്‍ട്ടികളെ അത്ഭുതപ്പെടുത്തുകയാണ്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions