യു.കെ.വാര്‍ത്തകള്‍

കാര്‍ഡിഫില്‍ യുവതിയെ ആക്രമിച്ച സിറിയന്‍ അഭയാര്‍ത്ഥിക്ക് 3 വര്‍ഷം ജയില്‍; ശേഷം നാടുകടത്തും

കാര്‍ഡിഫില്‍ യുവതിയെ ലൈംഗീകമായി ആക്രമിച്ച സിറിയന്‍ അഭയാര്‍ത്ഥി ഫവാസ് അല്‍സമൗയ്ക്ക് ന്യൂപോര്‍ട്ട് ക്രൗണ്‍ കോടതി മൂന്നു വര്‍ഷവും ഒരു മാസവും തടവിന് ശിക്ഷ വിധിച്ചു. ഹഡ്‌സ്ഫീല്‍ഡില്‍ താമസിച്ചിരുന്ന ഇയാള്‍ കഴിഞ്ഞ വര്‍ഷം മേയ് 12 ന് കാര്‍ഡിഫിലെ കാതെയ്‌സ് പ്രദേശത്തെ റെയില്‍വേ പാലത്തിനടിയില്‍ യുവതിയെ കഴുത്തു ഞെരിച്ച് ആക്രമിച്ചതായി തെളിഞ്ഞു. പള്‍സ് നൈറ്റ് ക്ലബില്‍ നിന്നു രാവിലെ നാലു മണിയോടെ വീട്ടിലേക്ക് നടന്നുപോകവേ യുവതിയെ ഇയാള്‍ പിന്തുടര്‍ന്നെന്നാണ് പൊലീസ് കണ്ടെത്തിയത്.

യുവതിയുടെ വസ്ത്രത്തിനുള്ളിലേക്ക് കൈയ്യിട്ട് ആക്രമിച്ച പ്രതിയെ പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണ സംഘം തിരിച്ചറിയുകയായിരുന്നു. തനിക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പോലും ഭയമാണെന്നും ജോലി പോലും ചെയ്യാന്‍ കഴിയുന്നില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു.

രാത്രിയില്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍ സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഭീകരമായ ആക്രമണമാണെന്നും ജഡ്ജി സെലിയ ഹ്യൂസ് അഭിപ്രായപ്പെട്ടു. ശിക്ഷ പൂര്‍ത്തിയായാല്‍ അല്‍സമൗയെ നാടുകടത്തും.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions