യു.കെ.വാര്‍ത്തകള്‍

10 വര്‍ഷങ്ങള്‍ക്ക് ശേഷം രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ച് എന്‍എംസി; 12 ആഴ്ച നീളുന്ന കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചു

പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം വാര്‍ഷിക റെജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട്, 12 ആഴ്ച നീളുന്ന കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചു. പ്രതിമാസം 1.92 പൗണ്ടോളം വരുന്ന രജിസ്‌ട്രേഷന്‍ ഫീസ് 10 വര്‍ഷക്കാലമായി വര്‍ധിപ്പിക്കാതെ മരവിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍, ഇതിന്റെ ഫലമായി എന്‍ എം സിയുടെ വരുമാനത്തില്‍ 28 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഫീസ് വര്‍ധിപ്പിച്ചില്ലെങ്കിലും എന്‍ എം സിയുടെ ഉത്തരവാദിത്വങ്ങള്‍ കാര്യമായി വര്‍ധിച്ചിട്ടുണ്ട്. അതുപോലെ, എന്‍ എം സിയുടെ പ്രവര്‍ത്തനങ്ങളിലെ സങ്കീര്‍ണ്ണതയും ഇക്കാലയളവില്‍ വര്‍ധിച്ചു. എക്കാലത്തേക്കാള്‍ കൂടുതല്‍ നഴ്സിംഗ് - മിഡ്വൈഫറി പ്രൊഫഷണലുകളെയാണ് ഇപ്പോള്‍ എന്‍ എം സി നിരീക്ഷിക്കുന്നത്. 2015 ല്‍ 6,86,782 പേര്‍ രജിസ്റ്റര്‍ ചെയ്തയിടത്ത് ഇപ്പോഴുള്ളത് 8,53,707 പേരാണ്. ഇതില്‍, 2018 മുതല്‍ ഇംഗ്ലണ്ടില്‍ നിലവില്‍ വന്ന നഴ്സിംഗ് അസിസ്റ്റന്‍സ് എന്ന തസ്തികയിലുള്ളവരും ഉള്‍പ്പെടും.

ബ്രിട്ടനില്‍, തൊഴില്‍ക്ഷമത പ്രായപരിധിയിലുള്ളവരെ നിയന്ത്രിക്കുന്ന 50 റെഗുലേറ്റര്‍മാരില്‍ ഒന്നായ എന്‍ എം സിയുടെ മെഡിക്കല്‍ പ്രൊഫഷണലുകളുടെ റെജിസ്റ്റര്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ രജിസ്റ്ററുകളില്‍ ഒന്നാണ്. മാത്രമല്ല, യു കെയില്‍ പലയിടങ്ങളിലായി സ്ഥിതി ചെയ്യുന്ന 99 അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍നോട്ടവും ഇപ്പോള്‍ എന്‍ എം സി വഹിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലൂടേ 1,15,000ല്‍ അധികം നഴ്സിംഗ് - മിഡ്വൈഫറി വിദ്യാര്‍ത്ഥികള്‍ക്ക് 2,757ല്‍ ഏറെ പ്രോഗ്രാമുകളും ലഭ്യമാക്കുന്നുണ്ട്. ഇവയ്ക്കെല്ലാം പുറമെയാണ് നഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കൂടി വരുന്നത് സൃഷ്ടിക്കുന്ന അമിത സമ്മര്‍ദ്ദം.

ഇത്തരമൊരു സാഹചര്യത്തില്‍ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക കണ്ടെത്തേണ്ട സാഹചര്യമാണ് എന്‍ എം സിയ്ക്കുള്ളത്. 2023 - 24 കാലഘട്ടത്തില്‍ ലഭിച്ച വരുമാനത്തേക്കാള്‍ 1.1 മില്യണ്‍ പൗണ്ട് കൂടുതലായി എന്‍ എം സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കേണ്ടതായി വന്നു. ഈ വര്‍ഷം 27 മില്യണ്‍ പൗണ്ടിന്റെ കമ്മി ഉണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ചില തസ്തികകള്‍ ഇല്ലാതെയാക്കാന്‍ എന്‍ എം സി ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. ഇത് ജീവനക്കാരുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ കുറവ് വരുത്തും. മാത്രമല്ല, വേതന ഇതര ചെലവുകളില്‍ പ്രതിവര്‍ഷം 3.1 പൗണ്ടിന്റെ കുറവ് വരുത്താനും പദ്ധതിയുണ്ട്.

പ്രധാന ഫീസിനൊപ്പം, വിദേശ പരിശീലനം നേടിയ നഴ്സുമാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഈടാക്കുന്ന ഫീസ് ഉള്‍പ്പടെയുള്ള മറ്റ് ഫീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതും പരിഗണനയിലുണ്ട്. എന്‍എംസിയുടെ പ്രവര്‍ത്തന ചെലവില്‍ 97 ശതമാനവും വരുന്നത് ഫീസുകളില്‍ നിന്നാണ് എന്നതിനാല്‍ ഫീസ് വര്‍ധിപ്പിക്കാതിരിക്കാന്‍ കഴിയില്ല എന്നാണ് അവര്‍ പറയുന്നത്. നഴ്സുമാര്‍, മിഡ്വൈഫുമാര്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങി ആര്‍ക്കും കണ്‍സള്‍ട്ടേഷനില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്താം.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions