യു.കെ.വാര്‍ത്തകള്‍

ഹണ്ടിംഗ്ടണ്‍ ട്രെയിന്‍ അക്രമണത്തില്‍ പോലീസ് പ്രതിക്കൂട്ടില്‍; മുന്‍പ് ലഭിച്ച റിപ്പോര്‍ട്ടുകള്‍ അവഗണിച്ചു

ഹണ്ടിംഗ്ടണില്‍ നിരവധി പേരുടെ ജീവന്‍ അപകടത്തിലാക്കിയ ട്രെയിന്‍ കത്തിക്കുത്തില്‍ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച. അക്രമത്തിന് ഇറങ്ങുന്നതിന് മുന്‍പ് പ്രതി മറ്റ് പല സ്ഥലങ്ങളിലും കത്തിയുമായി എത്തി ഭീഷണി മുഴക്കിയെന്നും, ഒരു 14-കാരനെ കുത്തിയെന്നുമാണ് വ്യക്തമാകുന്നത്.

ട്രെയിനിലെ അക്രമത്തിന് 24 മണിക്കൂര്‍ മുന്‍പ് മുതല്‍ പ്രതി പൊതുസ്ഥലങ്ങളില്‍ അക്രമാസക്തമായെന്നും, വിവരം പോലീസിന് ലഭിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നുമാണ് വ്യക്തമാകുന്നത്. ഇതോടെ പ്രതിയെ ട്രെയിനില്‍ അക്രമം നടത്തുന്നതിലേക്ക്ന്നാ എത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഹാലോവീന്‍ ദിനത്തില്‍ രണ്ട് കൗമാരക്കാര്‍ക്ക് 100 മൈല്‍ അകലത്തില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ കുത്തേറ്റതിന് പിന്നിലും പ്രതി ആന്റണി വില്ല്യംസ് ആണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പീറ്റര്‍ബറോ സിറ്റി സെന്ററില്‍ 14-കാരനെ വെള്ളിയാഴ്ച വൈകുന്നേരം കുത്തിയതും ഇയാളാണെന്നാണ് സംശയിക്കുന്നത്.

ഇതിന് ശേഷം ഫ്‌ളെറ്റണ്‍ മേഖലയിലെ ബാര്‍ബര്‍ ഷോപ്പിലെത്തി കത്തിയുമായി ജീവനക്കാരെയും, കസ്റ്റമേഴ്‌സിനെയും ഭീഷണിപ്പെടുത്തി. ഇതിന് ശേഷം ശനിയാഴ്ച പുലര്‍ച്ചെയാണ് ട്രെയിനില്‍ കത്തിക്കുത്ത് നടത്തിയത്. ബാര്‍ബര്‍മാര്‍ വിഷയം പോലീസില്‍ അറിയിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാന്‍ മാത്രമാണ് പോലീസ് ആവശ്യപ്പെട്ടത്.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions