നാട്ടുവാര്‍ത്തകള്‍

യുവതിയെ ട്രെയിനില്‍ നിന്ന് തൊഴിച്ചിട്ട കേസ്; പ്രകോപനം പുകവലി ചോദ്യം ചെയ്തത്


തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തൊഴിച്ചിട്ടു ഗുരുതരാവസ്ഥയിലായ സംഭവത്തിന് പ്രതിയെ പ്രകോപിച്ചതു ട്രെയിനിലെ പുകവലി ചോദ്യം ചെയ്തതെന്ന് പൊലീസ്. പ്രതി സുരേഷ് കുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചുകൊണ്ടുനിന്ന സുരേഷ് കുമാര്‍ പെണ്‍കുട്ടികളുടെ അടുത്തെത്തി. പുകവലിച്ചെത്തിയ ഇയാളോട് പെണ്‍കുട്ടികള്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പരാതിപ്പെടുമെന്ന് പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.

വാതിലിന്റെ അടുത്തായിരുന്ന ശ്രീക്കുട്ടിയെ പ്രതി ശക്തിയായി ചവിട്ടുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രതി രണ്ട് ബാറുകളില്‍ നിന്ന് മദ്യപിച്ച ശേഷമാണ് ട്രെയിനില്‍ കയറിയത്. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനില്‍ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുരേഷ് കുമാറിനെതിരെ വധശ്രമം അടക്കം ആറ് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. റിമാന്‍ഡില്‍ ആയ പ്രതി സുരേഷ് കുമാറിനായി ഇന്ന് റെയില്‍വേ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വര്‍ക്കല അയന്തി മേല്‍പ്പാലത്തിന് സമീപം എത്തിച്ച് തെളിവെടുപ്പ് നടത്തും.

ഞായറാഴ്ച രാത്രിയിലാണ് തിരുവനന്തപുരം സ്വദേശിനിയായ ശ്രീക്കുട്ടിയെ പ്രതി ട്രെയിനില്‍നിന്നും ചവിട്ടി പുറത്തേക്ക് തള്ളിയിട്ടത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് 19കാരി. തലച്ചോറില്‍ ക്ഷതവും ഗുരുതരമായ പരുക്കുകളുമുള്ള ശ്രീക്കുട്ടിയെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സിക്കുന്നത്. നിലവില്‍ നല്‍കുന്ന ചികിത്സ തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

ശ്രീകുട്ടിയെ ഇന്ന് രാവിലെ മെഡിക്കല്‍ സംഘം പരിശോധിച്ചതിന് പിന്നാലെയാണ് നിലവില്‍ നല്‍കുന്ന ചികിത്സ തുടരാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ഇക്കാര്യം പെണ്‍കുട്ടിയുടെ കുടുംബത്തെ ഡോക്ടര്‍മാര്‍ അറിയിച്ചു. ചികിത്സയെപ്പറ്റി പരാതി പറഞ്ഞ അമ്മ പ്രിയദര്‍ശിനിയ്ക്ക് ഉള്‍പ്പെടെ പെണ്‍കുട്ടിയുടെ ആരോഗ്യ അവസ്ഥ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

എല്ലുകള്‍ക്ക് കാര്യമായ പൊട്ടലില്ലെങ്കിലും പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ട്രോമാകെയര്‍ യൂണിറ്റില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന ശ്രീക്കുട്ടിയുടെ തലച്ചോറിലേറ്റ പരിക്കാണ് സ്ഥിതി ഗുരുതരമാക്കിയത്. ശരീരത്തില്‍ 20ലധികം മുറിവുകള്‍ ഉണ്ട്. ആന്തരിക രക്തസ്രാവം നിയന്ത്രണവിധേയമാക്കിയാലേ അടുത്തഘട്ട ചികിത്സകളിലേക്ക് കടക്കാന്‍ കഴിയൂ. ന്യൂറോ തലവന്‍ അടക്കം വിവിധ വകുപ്പുകളിലെ പ്രഗല്‍ഭരായ ഡോക്ടര്‍മാരുടെ സംഘമാണ് ശ്രീകുട്ടിയെ ചികിത്സിക്കുന്നത്.

  • 250 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ കാര്‍ ഡിവൈഡറിലിടിച്ച് മലയാളി യുവതിയും സുഹൃത്തും മരിച്ചു
  • പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിക്കും; വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് വികസന പദ്ധതികള്‍- വി ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍
  • 'മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ല'; കേരളത്തിന്റെ ആവശ്യത്തെ എതിര്‍ക്കുമെന്ന് ടിവികെ സര്‍ക്കാര്‍
  • കോട്ടയത്തെത്തിയ 52കാരിക്ക് എബോളയെന്ന് സംശയം; മെഡി. കോളേജില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍
  • ഇന്ത്യ-യുകെ വ്യാപാര കരാര്‍ അടുത്തമാസം പ്രാബല്യത്തില്‍
  • മാസപ്പടിക്കേസില്‍ വീണ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജറായി
  • തിരഞ്ഞെടുപ്പ് പൊടിപൊടിച്ചു; കേരളത്തില്‍ പകര്‍ച്ചവ്യാധികളും
  • ഹെന്റി നൊവാക്ക് കൊലക്കേസ്; പ്രതിയ്ക്ക് നല്‍കിയിരിക്കുന്ന ശിക്ഷ കുറഞ്ഞുപോയെന്ന്- അപ്പീല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു
  • സെല്‍ഫ് എന്യുമറേഷന്‍ സെന്‍സസ് നടപടികള്‍ക്ക് തുടക്കം; പ്രവാസി മലയാളികള്‍ക്ക് ബാധകമാകില്ല
  • നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions