യു.കെ.വാര്‍ത്തകള്‍

ആന്‍ഡ്രൂവിനെതിരായ ആരോപണങ്ങള്‍ ശക്തം; കൂടുതല്‍ വിവരങ്ങള്‍ പുറത്തേയ്ക്ക്

ലൈംഗീക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധമെന്ന ആരോപണത്തിലാണ് ആന്‍ഡ്രൂ രാജകുമാരന് രാജ കുടുംബത്തില്‍ നിന്ന് ഒഴിവാകേണ്ടിവന്നത്. ആന്‍ഡ്രുവിന്റെ എല്ലാ രാജകീയ പദവികളും ബഹുമതികളും പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിയിരുന്നു.

ഇപ്പോഴിതാ ആന്‍ഡ്രൂവിനെതിരായ ആരോപണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തേയ്ക്ക് വരുകയാണ്. 2019ല്‍ ബിബിസി പനോരമയ്ക്ക് വെര്‍ജീന ജൂഫ്രെ വിവാദ അഭിമുഖം നല്‍കിയെങ്കിലും ഇതുവരെ പ്രക്ഷേപം ചെയ്യാത്ത അഭിമുഖ ദൃശ്യങ്ങള്‍ ബിബിസി വണ്‍ ചാനലില്‍ ഇന്നു എട്ടു മണിക്ക് പ്രക്ഷേപണം ചെയ്യും. ഇതോടെ ആന്‍ഡ്രൂവിന്റെ നില കൂടുതല്‍ പരുങ്ങലിലാവും.

17ാം വയസ്സില്‍ ആന്‍ഡ്രൂവിനെ ലണ്ടനിലെ നൈറ്റ് ക്ലബ്ബില്‍ കണ്ടുമുട്ടിയ അനുഭവത്തെ കുറിച്ച് ജൂഫ്രെ തുറന്നുപറഞ്ഞിരുന്നു. മൂന്നു തവണ ലൈംഗീക ബന്ധമുണ്ടായെന്നാണ് ജൂഫ്രെ ആരോപിക്കുന്നത് എന്നാല്‍ ആന്‍ഡ്രൂ രാജകുമാരന്‍ ഇതു തള്ളിയിരുന്നു.

നേരത്തെ ഡ്യൂക്ക് ഓഫ് യോര്‍ക്ക് പദവി വഹിച്ചിരുന്ന ആന്‍ഡ്രു വിന്‍ഡ്സര്‍ എസ്റ്റേറ്റിലെ വസതിയില്‍ നിന്നും നോര്‍ഫോക്ക് കൗണ്ടിയിലെ സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലേക്കാണ് താമസം മാറുക. സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റ് ചാള്‍സ് രാജാവിന്റെ സ്വകാര്യ ഉടമസ്ഥതയിലുളളതാണ്. സഹോദരന്റെ താമസച്ചെലവും രാജാവ് തന്നെ നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 19-ന് ആന്‍ഡ്രു രാജകുമാരന്‍ യോര്‍ക്ക് പ്രഭു ഉള്‍പ്പെടെ എല്ലാ രാജകീയ പദവികളും ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions